“”…ഞാൻ സത്യമാപറഞ്ഞേ… സിദ്ധൂന്റെ സ്ഥാനത്തു ഞാനായ്രുന്നേലും ആ സമയത്തങ്ങനൊക്കേ പറയുള്ളൂ..!!”””_ ചേച്ചിയെന്നെനോക്കി ഒരുചിരിയും പാസാക്കിപ്പോയപ്പോൾ ഞാനറിയാതൊരു ദീർഘനിശ്വാസമിട്ടു…
കാരണം ഞാൻപ്രതീക്ഷിച്ചിരുന്നത് ഇതൊന്നുമായിരുന്നില്ലല്ലോ…
“”…പാവം..!!”””_ അത്രയുമ്പറഞ്ഞ് ആരതിയേച്ചി അടുക്കളയിലേയ്ക്കു നടന്നപ്പോൾ അവരെനോക്കി മീനാക്ഷിയുരുവിട്ടു…
എന്നിട്ടെന്റെ നേരേതിരിഞ്ഞ്;
“”…അതൊരു പാവമായ്രുന്നെടാ… അതോണ്ടല്ലേ നീയത്രയൊക്കെ പറഞ്ഞിട്ടും അതൊന്നുംമനസ്സില് വെയ്ക്കാതെ ഇത്രകാര്യായ്ട്ട് വർത്താനമ്പറഞ്ഞത്..!!”””_ അങ്ങനെപറഞ്ഞിട്ടൊന്നു നിർത്തിയശേഷം;
“”…എന്നാലുമാ പാവംപിടിച്ചതിന്റെ മുഖത്തുനോക്കിയങ്ങനൊക്കെ പറയാൻ നെനക്കെങ്ങനെ തോന്നീന്നാണ്… കഷ്ടം… ആ ചേച്ചിയ്ക്കൊത്തിരി വെഷമമായ്ട്ടുണ്ടാവൂന്നാ തോന്നണേ..!!”””_ എന്നൊരു ഡയലോഗ്കൂടിയിട്ടു…
“”…മ്മ്മ്.! നിന്റെ ദണ്ണമൊക്കെനിയ്ക്കു മനസ്സിലാവുന്നുണ്ട്… എന്നേങ്കൂട്ടിക്കൊണ്ടുവന്ന് സോറിപറയിയ്ക്കുമ്പോൾ വീണ്ടുമവരു തെറിവിളിയ്ക്കോന്നായ്രുന്നല്ലേ നിന്റെ മനസ്സിൽ..?? അതുകാണാനല്ലേ കൂട്ടിന് നീകൂടി ചാടിപ്പോന്നത്..?? ആ പ്ലാനൂമ്പിപ്പോയപ്പോൾ കൊണച്ച ഡയലോഗുമായ്ട്ടിറങ്ങിയേക്കുവാ ശവം..!!”””_ അവള് മനസ്സിൽക്കണ്ടത് മാനത്തുകണ്ടപോലെ ഞാനടിച്ചുകൊടുത്തു…
കേട്ടതും മീനാക്ഷിയൊന്നു പരുങ്ങി…
“”…അത്… അതു ഞാനങ്ങനൊന്നും..”””
“”…ഓ.! വേണ്ട… ഇതിന്റപ്പുറത്തെ തറവേലകാണിച്ചിട്ടുള്ളവനാ ഞാൻ… ആ എന്റടുക്കെ ഇമ്മാതിരി പറിയുമായിവരുമ്പോൾ അറ്റ്ലീസ്റ്റ് അടികൊണ്ടാൽ പറന്നുപോകാതിരിയ്ക്കാനുള്ള ആരോഗ്യോങ്കിലും വേണം..!!”””_ എന്നുകൂടി പൊട്ടിച്ചിട്ട് തിരിയുമ്പോഴാണ് ഡയനിങ്ടേബിളിലിരുന്ന് ജോക്കുട്ടന്റച്ഛൻ വിളിയ്ക്കുന്നത്…