എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…എങ്ങനെ..?? ഒത്തിരിപ്പണിയുണ്ടോ..??”””_ മുഖംകുനിച്ചിരുന്ന മീനാക്ഷിയെ പാളിനോക്കിക്കൊണ്ട് ഞാൻവീണ്ടും തിരക്കി…

“”…ഏയ്‌… അങ്ങനെ പറയത്തക്കപ്രശ്നമൊന്നുമില്ലടാ… അവന്റെ മീശയൊന്നുചുളുങ്ങി… അത്രേയുള്ളൂ… പിന്നതോർത്ത് നിങ്ങളു ടെൻഷനാവോന്നുമ്മേണ്ട കേട്ടോ… വണ്ടിയാകുമ്പോ തട്ടും… മുട്ടും… അതങ്ങനെ കണ്ടാമതി..!!”””_ പുള്ളിയൊരു ചിരിയോടെ പറഞ്ഞെഴുന്നേറ്റു…

…പാവം.! എന്തുനല്ലമനുഷ്യൻ.! ഇയാളെയാണല്ലോ ഇന്നലെ വായിത്തോന്നീതൊക്കെ വിളിച്ചത്… ഈശ്വരാ… ഈപാപമൊക്കെ ഞാനെവിടെക്കൊണ്ടാ ഒഴുക്കികളയ്ക..??

“”…ഈ മനസ്സിത്തോന്നുന്നത് അതേപടി ചെയ്യുന്നതത്ര നല്ല സ്വഭാവോന്നുവല്ല..!!”””_ അങ്കിളങ്ങുപോയെന്നു കണ്ടതും മീനാക്ഷിയിരുന്നു പിറുപിറുത്തു…

അതുകേട്ടാണ് ഞാനെന്റെ ചിന്തകളിൽനിന്നും പുറത്തേയ്ക്കുവന്നത്…

“”…എന്താന്ന്..??”””

“”…അല്ല… ഈ മനസ്സിത്തോന്നുന്നത് അതേപടി ചെയ്യുന്നതൊക്കെ നല്ലശീലമാണോന്നു ചിന്തിയ്ക്കുവായ്രുന്നു..!!”””_ അവൾ പിന്നേം ചൊറിയുവാ…

“”…ഓ.! നെനക്കുപിന്നങ്ങനൊന്നും തോന്നാത്തതുകൊണ്ടാവും ജീപ്പുമായ്ട്ട് തേങ്ങയിടാനിറങ്ങിയെ..!!”””_ പറഞ്ഞുകഴിഞ്ഞതും മീനാക്ഷിയെന്നെ തുറിച്ചുനോക്കി ചുണ്ടനക്കി…

…മൂദേവി മനസ്സിലെന്നെ തെറിവിളിയ്ക്കുവാ… നെനക്കുതരാം ഞാൻ..!!_ മനസ്സിലതുംപറഞ്ഞ് ഞാനെഴുന്നേറ്റു…

അന്നുഞങ്ങൾക്ക് മെഡിസിനൊക്കെ കൊണ്ടേത്തന്നത് ചേച്ചിയായ്രുന്നു…

പുള്ളിക്കാരിയും ഞങ്ങളെക്കുറച്ചുനേരം സമാധാനിപ്പിച്ച് അന്നൊരുദിവസംകൂടി റെസ്റ്റെടുക്കാനും നിർദ്ദേശിച്ചശേഷമാണ് പോയത്…

Leave a Reply

Your email address will not be published. Required fields are marked *