വീട്ടുകാരോടൊന്നും വിളിച്ചുപറയണ്ടാന്നും പ്രത്യേകമോർമ്മിപ്പിച്ചു, അവരെ വെറുതേ പേടിപ്പിയ്ക്കണ്ടാന്ന്…
അതുകൊണ്ട്തന്നെ വീട്ടീന്നുവിളിച്ചപ്പോൾ എന്തൊക്കെയോ ഒഴിവുകഴിവുംപറഞ്ഞിട്ട് അന്നുവേറെ പോസ്റ്റൊന്നുംപിടിയ്ക്കാതെ കയറിക്കിടന്നു…
സമയാസമയങ്ങളിൽ കൊണ്ടേത്തന്ന ഫുഡ്ഡും മെഡിസിനുംകഴിച്ച് അന്നുമുഴുവൻ ഞങ്ങൾ ഷെഡ്ഡിൽത്തന്നായ്രുന്നു…
പിറ്റേന്നെഴുന്നേറ്റപ്പോൾ മുറിവിന്റെവേദന നന്നായി കുറഞ്ഞതുപോലെ…
ബാന്റേജിന്റെ പുറത്തുകൂടിയൊന്നു തൊട്ടുനോക്കിയപ്പോൾ താമസിയാതെ ഉണങ്ങുമെന്നൊരു അശരീരിയുംകേട്ടു…
ആ സന്തോഷത്തോടെ ഫ്രഷായി താഴേയ്ക്കുചെന്ന് ബ്രേക്ക്‌ഫാസ്റ്റും കഴിച്ചുകഴിഞ്ഞപ്പോഴാണ് മൊത്തത്തോടെ പോസ്റ്റായത്…
അച്ഛനുംജോയും പുറത്തുപോയതുകൊണ്ടും ചേച്ചിയുംഅമ്മയും അടുക്കളയിലായതിനാലും ഒരുവാക്കുമിണ്ടാൻപോലും ആരുമില്ലാത്തവസ്ഥ…
കൂടുണ്ടായ്രുന്ന സാധനത്തിന്റെ പള്ളിയുറക്കമാണേൽ അപ്പോഴും കഴിഞ്ഞിട്ടുമില്ല…
അല്ലായിരുന്നേൽ ചുമ്മാതിരുന്ന് ചൊറിയുവെങ്കിലും ചെയ്യാമായ്രുന്നു…
അങ്ങനെന്തു ചെയ്യുണമെന്നൊരൂഹവുമില്ലാതെ ഫോണിൽക്കുത്തിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ഹോളിന്റെമൂലയിലിരുന്ന് തക്കുടു പാവയൊക്കെവെച്ച് കളിയ്ക്കുന്നതു കണ്ടത്…
ചുറ്റും കുറേ കളിപ്പാട്ടങ്ങളുമുണ്ട്…
…കൂടെപ്പോയിരുന്ന് കളിച്ചാലോ..??
…വേണ്ട.! ആരേലുങ്കണ്ടാൽ നാണക്കേടാ… പ്രത്യേകിച്ചാ ഒരുമ്പെട്ടോള്.!
അതുകൊണ്ട് കടിച്ചുപിടിച്ചു ഞാൻ വീണ്ടുമവിടിരിയ്ക്കുമ്പോൾ രോഗിയിച്ഛിച്ചതും വൈദ്യൻകല്പ്പിച്ചതും മിൽക്കെന്നുപറയുമ്പോലെ ആ കുഞ്ഞെന്നെ നോക്കിയൊന്നിളിച്ചുകാട്ടി..