ശേഷം ഞാൻതുടർന്നു:
“”…അതാണ് ഞാമ്പറഞ്ഞേ, നിന്നെപ്പോലുള്ള പൗരന്മാരിങ്ങനെ നാലുചുവരുകൾക്കുള്ളിൽ ബന്ധിയ്ക്കപ്പെട്ടു കിടക്കാൻപാടില്ല… പുറത്തൊക്കെയിറങ്ങി നാലാളെയൊക്കെക്കണ്ട് അവരോടൊക്കെന്തേലുമൊക്കെ വർത്താനോക്കെ പറയുന്നതൊരു സുഖവല്ലേ..?? അതോണ്ട് വാ… നമുക്കൊന്നു കറങ്ങീട്ടൊക്കെവരാം..!!”””_ അനുഭവപാടവങ്ങളെ ഉൾക്കൊള്ളിച്ച് ഒന്നുപദേശിച്ചശേഷം എഴുന്നേറ്റഞാൻ, കൈനീട്ടിയപ്പോൾ എന്തിനോഎന്തോ എടുക്കാൻപാകത്തിനായി പുള്ളിയുമിരുന്നുതന്നു…
ഞാനത്രയുംനേരം പറഞ്ഞതിൽ എന്തൊക്കെയോ വാസ്തവമുണ്ടെന്നവനും തോന്നിക്കാണണം…
പക്ഷേ ആ തോന്നലിൽ കുഞ്ഞിനേം തോളിലിട്ടുതിരിഞ്ഞ എന്റെ കണ്ണൊന്നുപുകഞ്ഞു…
ഡൈനിങ്ഹോളിൽനിന്നും ഹോളിലേയ്ക്കുള്ള എൻട്രൻസിന്റെ ഭാഗത്തായി
ചേച്ചിയുംഅമ്മയും കൂടെ മീനാക്ഷിയുംനിൽക്കുന്നു…
അമ്മയും മീനാക്ഷിയും ചിരിയമർത്താനായി പരിശ്രമിയ്ക്കുമ്പോൾ ചേച്ചിയുടെ ഭാവമെന്താന്നു മനസ്സിലായില്ല…
…കുഞ്ഞിനെയെടുത്തുംപോയി, ഇനി നിലത്തുവെയ്ക്കണോ വേണ്ടയോന്നൊരു സംശയവുമെല്ലാം കൂടിയായപ്പോൾ ഞാൻനിന്നു വിയർത്തു…
“”…എന്റെ കുഞ്ഞിനെ എനിയ്ക്കെതിരെ കുത്തിത്തിരിയ്ക്കാനുള്ള പരിപാടിയാണോടാ..??”””_ ഗൂഢസ്മിതത്തോടുള്ള ചേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ഞാനൊന്നുചൂളി…
“”…അല്ല… ഞാനങ്ങനൊന്നും ഉദ്ദേശിച്ചുപറഞ്ഞതല്ല..!!”””
“”…നീയൊന്നുമുദ്ദേശിയ്ക്കില്ല… എനിയ്ക്കറിഞ്ഞൂടേ നിന്നെ..??”””_ ഒരാക്കിയചിരിയോടെ അത്രയുമ്പറഞ്ഞ ചേച്ചി;
“”…ഇനിയിപ്പോൾ ഞാങ്കാരണമാരും നാലുചുവരുകൾക്കുള്ളിൽ കിടന്നു നരകിയ്ക്കണ്ട… ചാടിക്കേറീതല്ലേ, പോയേച്ചുവാ..!!”””_ ന്ന് കുഞ്ഞിനെനോക്കി പറഞ്ഞിട്ട് എന്റെനേരേ തിരിഞ്ഞ്;