“”…എന്താന്ന്..??”””
“”…അല്ല, കുഞ്ഞിനു പാലുകൊടുക്കാറായി… അതുകൊണ്ട് കൊണ്ടുച്ചെല്ലാൻ പറഞ്ഞു..!!”””_ കേട്ടതെനിയ്ക്കത്ര സുഖിച്ചില്ലേലും മറ്റുവഴിയില്ലാത്തതുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു…
പിന്നലെ മീനാക്ഷിയുംകൂടി…
ഇനിയവന്റെ തടവറയിലേയ്ക്കാണു പോക്കെന്നു മനസ്സിലായതുകൊണ്ടാണോന്നറിയില്ല, ചെക്കനുമിഷ്ടപ്പെടാതെ മുക്കാനുംമൂളാനുമൊക്കെ തുടങ്ങിയിരുന്നു…
“”…സാരവില്ലന്നേ… നമുക്കിനി നാളെവരാം… അപ്പൊ നീ നിന്റെ ഫ്രണ്ട്സിനെ അങ്കിളിനുമുട്ടിച്ചുതരണം… പകരമങ്കിള് ഐസ്ക്രീം മേടിച്ചുതരാം..!!”””_ മീനാക്ഷികേൾക്കാതെ കുഞ്ഞിന്റെ ചെവിയിലതുപറയുമ്പോൾ,
ചെക്കനെച്ചാക്കിട്ട് അവിടെനിൽക്കുന്നേലെന്തേലും പ്രയോജനംതപ്പുന്ന ചിന്തയിലായ്രുന്നു ഞാൻ…
അതിൽപ്പിന്നെയുള്ള ദിവസങ്ങളിൽ കുഞ്ഞുമായ്ട്ടായ്രുന്നെന്റെ കൂട്ട്മുഴുവൻ…
എന്തെന്നറിയില്ല, അവനുമെന്നോട് പെട്ടെന്നടുത്തു…
ഒരുപക്ഷേ, അതിനു മീനാക്ഷിപറഞ്ഞ കാരണംതന്നെയായ്രിയ്ക്കാം…
അതിനിടയിൽ വേദന കുറഞ്ഞെന്നുമ്പറഞ്ഞ് ഞാനെന്റെ ബാന്റേജും അഴിച്ചുമാറ്റിയതിനാൽ എനിയ്ക്കുപിന്നെ നിയന്ത്രണങ്ങൾ ഒന്നുമുണ്ടായ്രുന്നില്ല…
അങ്ങനെഡെയ്ലി എല്ലാരേയുംകണ്ണുവെട്ടിച്ച് ചെക്കനുമായി പുറത്തേയ്ക്കിറങ്ങി കണ്ടപെണ്ണുങ്ങളെ മുഴുവൻ കൊത്തിപ്പെറുക്കാനുള്ള പരിപാടിതുടങ്ങി, അതിനു ഫലവുമുണ്ടായി…
പിറ്റേതിന്റെ പിറ്റേദിവസംതന്നെ ചെക്കന്റെ കൂട്ടുകാരികളെയെല്ലാം ഞാങ്കേറി പരിചയപ്പെട്ടു…
തട്ടമൊന്നും മിണ്ടിയില്ലെങ്കിലും കൂട്ടുകാരികൾ വാതോരാതെ സംസാരിയ്ക്കുന്ന കൂട്ടത്തിലായിരുന്നു…