മിണ്ടീലേലും തട്ടത്തിന്റെ നോട്ടത്തിനൊട്ടും കുറവുവരാത്തത് എന്നെക്കൂടുതൽ ഉത്സാഹവാനാക്കിക്കൊണ്ടിരുന്നു…
അങ്ങനൊരു മൂന്നുനാലുദിവസം കഴിഞ്ഞിട്ടുണ്ടാവും പതിവുപോലെ കുഞ്ഞിനേയും കളിപ്പിച്ചിരിയ്ക്കുമ്പോഴാണ് അങ്കിളിന്റെവകയായി;
“”…ഇവിടിങ്ങനെ കൊച്ചിനേങ്കളിപ്പിച്ചിരുന്നാൽ മതിയോ..?? പുറത്തേയ്ക്കൊന്നുമ്പോയി ചുറ്റിക്കറങ്ങുന്നില്ലേ..??”””_ ന്നുള്ള അന്വേഷണമെത്തുന്നത്…
അതിന്,
“”…ഓ.! എനിയ്ക്കതിലൊന്നും വല്യതാല്പര്യമില്ലങ്കിളേ..!!”””_ ന്ന് ഒഴുക്കൻമട്ടിലൊരു മറുപടികൊടുത്തപ്പോൾ,
“”…നിനക്കു താല്പര്യങ്കാണൂലാ… പക്ഷേ, താല്പര്യമുള്ളോരുണ്ട്..!!”””_ എന്നുള്ള അമ്മയുടെ ഡയലോഗുവന്നു…
അടുത്തായി പമ്മിനിൽക്കുന്ന മീനാക്ഷിയെക്കൂടി കണ്ടപ്പോൾ ഇതവളായ്ട്ട് എരിവുകയറ്റി കൊണ്ടുവന്നതാണെന്നെനിയ്ക്കു ബോധ്യപ്പെടുകയും ചെയ്തു…
“”…ആരാ ഇത്രയ്ക്കു താല്പര്യമുള്ളോര്..?? ഇവളാണോ..??”””_ മീനാക്ഷിയെച്ചൂണ്ടി ചോദിച്ചതിന്,
“”…എന്തേ..?? ഇവൾക്കു താല്പര്യപ്പെട്ടൂടേ..??”””_ ന്നും ചോദിച്ച് ചേച്ചിയും രംഗത്തെത്തി…
…അതുശരി.! അപ്പോളെല്ലാരേംപറഞ്ഞു
പാട്ടിലാക്കിയേക്കുവാ തെണ്ടി.!
“”…എന്റെ പൊന്നുചേച്ചീ… നിങ്ങൾക്കിവളെ മനസ്സിലാകാഞ്ഞിട്ടാ… ആ പോർച്ചിൽക്കിടക്കുന്ന ഇന്നോവയും ബൊലേറോയുംകൂടി കയ്യാലപ്പുറത്തു കയറിക്കണ്ടാലേ ഇവൾടെ താല്പര്യന്തീരൂ… അതുകൊണ്ട് നിങ്ങളുചുമ്മാ ഇവൾടെ താളത്തിനു തുള്ളല്ലേ..!!”””_ മീനാക്ഷിയെ അവജ്ഞയോടെനോക്കി ഞാൻ ചേച്ചിയോടതു പറഞ്ഞതും,