എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

ഇവളെയല്ല, ഇവൾടെ പ്രൊഡ്യൂസറിന്റെ കാൽതൊട്ടു വന്ദിക്കണം, ഇമ്മാതിരി സാധനങ്ങളെ പെടച്ചുണ്ടാക്കിയതിന്…

എന്തോഭാഗ്യത്തിന് അയാളാട്ടിയില്ല, പകരം;

“”…കാണാനുണ്ടോന്നോ..?? നിങ്ങളാ മലയൊന്നുകേറിനോക്ക് പിള്ളേരേ..!!”””_ ന്നൊരു മറുപടിയാണുതന്നത്…

ഉടനെ,

“”…ഏതുമല..??”””_ എന്നുംചോദിച്ചു തിരിഞ്ഞുനോക്കിയ മീനാക്ഷിയുടെ മുഖത്തേയ്ക്ക് കുരിശുകണ്ട ചെകുത്താന്റെഭാവം മിന്നിമറയുന്നതു ഞാൻകണ്ടു…

തിന്നാനും കുടിയ്ക്കാനുംമാത്രം റൂമിൽനിന്നു പുറത്തിറങ്ങുന്ന മീനാക്ഷിയുടെകണ്ണുകൾ കുത്തനേകിടക്കുന്നയാ മലയേക്കാളും വികസിക്കുന്നതുകണ്ടപ്പോൾ എന്റെയുള്ളിൽ ഒരായിരംലഡ്ഡുക്കൾ ഒരുമിച്ചുപൊട്ടി…

അന്നു ഹർത്താലിന്റന്ന് നടന്നുപുറത്തുപോയിട്ട് വിയർത്തുകുളിച്ചുവന്ന മീനാക്ഷീടെരൂപം മനസ്സിൽവന്നതും തലപോയാലുംശെരി മലകയറിയേതീരൂന്ന് ഞാനും മനസ്സിലുറപ്പിച്ചു…

അപ്പോഴാണ്,

“”…മേലേയ്ക്ക് വണ്ടിപോവോ ചേട്ടാ..??”””_ ന്നുള്ള മീനാക്ഷിയുടെ ചോദ്യം…

…നടന്നാൽ മൂക്ക് തറയിലിടിയ്ക്കുന്നപോലുള്ള മലനോക്കി ചോദിയ്ക്കാൻപറ്റിയ ചോദ്യം…

അതിന്,

…ഇവളിതെവിടുന്നു വരുന്നെടാന്നൊരുഭാവം കടക്കാരന്റെ മുഖത്തേയ്ക്കുവരുന്നത് ഞാൻകണ്ടു…

എങ്കിലും ഇന്ത്യൻകോഫീഹൗസിലെ സപ്ലെയറെക്കാട്ടിലും ക്ഷമാശീലമുള്ളയാ ചേട്ടൻ,

“”…ഇല്ല… മലയിലേയ്ക്കു വണ്ടിയൊന്നും പോകത്തില്ല… പിന്നെ, നടക്കാൻ തീരെവയ്യെങ്കിൽ ഇതിലേ വലത്തേയ്ക്കുപോയാൽ ശില്പമൊക്കെയുള്ളൊരു സ്ഥലമുണ്ട്… അവിടത്തേയ്ക്കു വണ്ടിപോകും..!!”””_ ന്നും മീനാക്ഷിയോടു പറയുന്നകേട്ടു…

Leave a Reply

Your email address will not be published. Required fields are marked *