ആളുകളിയ്ക്കാനായി, മേലെക്കേറിനിന്നൊരു ഫോട്ടോയെടുക്കാൻപോലും പറ്റാത്തസ്ഥിതി…
സംഭവം നിൽക്കുന്നിടത്തുനിന്ന് ഫോട്ടോയെടുത്താലും സീനറിയൊക്കെ സെറ്റാണ്…
ഒരുവശത്ത് തമിഴ്നാടും മറുവശത്ത് കേരളവും…
പക്ഷേ പറഞ്ഞിട്ടുകാര്യമില്ലല്ലോ, മുകളിൽക്കേറിയില്ലേൽ ട്രോളാനായി ഞാനങ്ങനെ കാത്തുനിൽക്കുവല്ലേ…
“”…എന്നാലും ആതിരകൊള്ളാട്ടോ… അവളുവിചാരിച്ചപ്പോൾ ഇത്രേംനല്ലൊരു സ്ഥലംകാണാൻപറ്റി..!!”””_ അവൾടെ മൂഞ്ചിത്തെറ്റിയുള്ള നിൽപ്പുകണ്ടപ്പോൾ രസംകയറിയഞാൻ പാറയിലേയ്ക്കു വലിഞ്ഞുകേറുന്നതിനിടയിൽ ഒന്നെരിവുകയറ്റാനും മറന്നില്ല…
“”…ആം.! ഞാനങ്ങുചെല്ലട്ടേ… ആ ശവത്തിനുള്ളതു ഞാൻകൊടുത്തോളാം..!!”””_ താഴെനിന്ന് എന്നെനോക്കി മീനാക്ഷിയും പിറുപിറുത്തു…
അത്രയും കഷ്ടപ്പെട്ടു വലിഞ്ഞു മേലെക്കേറിയപ്പോഴാണ് അതിന്റൊരാവശ്യോമില്ലായ്രുന്നെന്നു തോന്നിപ്പോയത്…
ആനവരെ പറിഞ്ഞുപോകുന്ന കാറ്റും മുൻവശത്തഗാധമായ കൊക്കയും…
താഴേയ്ക്കുള്ളഭാഗം മുഴുവൻ പാറക്കെട്ടുകളാണ്, കീഴ്ഭാഗം തമിഴ്നാടും…
…മൈര്.! ഇതൊരുമാതിരി കഴച്ചിട്ട് കപ്പളത്തിൽക്കേറിയ അവസ്ഥയായ്പ്പോയി.!
സ്വയംപ്രാകിയഞാൻ കാറ്റിന്റെവേഗതകൂടിയപ്പോൾ സപ്പോർട്ടിനായി അവിടെയാരോ കുത്തിനിർത്തിയിരുന്ന ചുവന്നതുണിചുറ്റിയ കൊടിമേൽ കയറിപ്പിടിച്ചു…
കുറച്ചുനേരമങ്ങനെ നിൽക്കുമ്പോഴാണ് പെട്ടെന്നു പിന്നീന്നൊരുപിടുത്തവും കൂട്ടത്തിലൊരു നിശ്വാസവുമറിഞ്ഞത്…
തൂറിമെഴുകിനിന്ന എന്റുള്ളിലൊരാന്തലായ്രുന്നു…
ഒരുനിമിഷം തമിഴ്നാട്ടിലുവീഴുന്നതും മൂക്കില് പഞ്ഞിയുംവെച്ച് കസേരപ്പുറത്തിരുന്ന് ലെവന്മാരുടെ ഡാൻസും ഗാനമേളയും ലൈവായികാണുന്നതുംവരെ എന്റെ തലച്ചോറിലൂടെ കടന്നുപോയി…