എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…സോറികൊണ്ടൊന്നും ഒരുകാര്യോമില്ല… അപേക്ഷിയ്ക്കേണ്ടിവരും..!!”””_ ഞാൻ കണ്ടീഷൻവെച്ചു…

“”…എന്തുവേണേ ചെയ്യാം… എന്നെയൊന്നിറക്ക്..!!”””

“”…മ്മ്മ്.! എന്നാ എന്നെയൊന്നിറക്കു സാറേന്ന് പറ..!!”””_ ഞാൻ കുറച്ചു ഗൗരവത്തിൽതന്നെ തിരിഞ്ഞുനിന്നു…

“”…സാറേന്നോ..?? നിന്നെയോ..?? അയ്ന് നിയെന്നേതു ക്ലാസ്സിലാ പഠിപ്പിച്ചേ..??”””

“”…ഓ.! അപ്പൊ പഠിപ്പിച്ചിട്ടില്ലല്ലോ..?? എന്നാ അവിടിരി..!!”””

“”…അയ്യോ.! പറയാം… പറയാം..!!”””_ പോകാൻതുടങ്ങിയ എന്നെ വാക്കുകൾകൊണ്ട് തടഞ്ഞശേഷമവൾ;

“”…എന്നെ… എന്നെയൊന്നു താഴെയിറക്കിത്താ സാറേ..!!”””_ ന്ന് കണ്ണുമടച്ചിരുന്നൊറ്റ വിളി…

…സബാഷ്.!

അവിടവിടെ ഉണ്ടായ്ന്നവരുടെയെല്ലാം കണ്ണുകൾ ഞങ്ങളിലേയ്ക്കു പതിഞ്ഞതും ഞാനൊന്നിളിച്ചു,

പുണ്ണുകണ്ട പൊട്ടൻപോലും ഇമ്മാതിരി ചിരിച്ചിട്ടുണ്ടാവില്ല…

“”…അപേക്ഷിയ്ക്കാൻ പറഞ്ഞപ്പോൾ കല്ലിന്മേൽക്കേറിയിരുന്ന് കളിയാക്കുന്നോടീ..??”””_ ചുറ്റുമോന്നു നോക്കിക്കൊണ്ട് ഞാനമർത്തി ചോദിയ്ക്കുമ്പോഴാണ്, കാണിയ്ക്കുന്ന പ്രഹസനംമുഴുവൻ നാട്ടുകാര് കാണുന്നുണ്ടെന്നബോധ്യം മീനാക്ഷിയ്ക്കും വരുന്നത്…

അതോടെ ഞാനിളിച്ചതിന്റെ ബാക്കി അവളിളിച്ചു…

“”…എന്താമോളേ… എന്താ പ്രശ്നം..??”””_ അവൾടെ കസർത്തുകണ്ടിട്ടാവണം കുടുംബത്തോടെ മേലെയ്ക്കുകേറിവന്ന ഒരു ചേട്ടൻചോദിച്ചു…

അതിനവൾ ഒന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചുമ്പോഴും മുഖത്തൊരു ചമ്മലുണ്ടായ്രുന്നു…

“”…എന്താടോ..?? എന്തുപറ്റി..??”””_ മീനാക്ഷി മറുപടിപറയാതെവന്നപ്പോൾ പുള്ളിയെന്റെനേരേയായി…

Leave a Reply

Your email address will not be published. Required fields are marked *