ഞാനും അനിയേട്ടനും അനുമോളും exit ഗേറ്റിന്റെ അവിടെ ചേച്ചിയെ കാത്ത് നിന്നു.
അൽപ്പനേരം കഴിഞ്ഞതും..
“ദേ അമ്മ..” ഉള്ളിലേക്ക് കൈ ചുണ്ടികൊണ്ട് അനുമോൾ പറഞ്ഞു.
ഞാനും അനിയേട്ടനും അങ്ങോട്ടും ഇങ്ങോട്ടും തല വെട്ടിച്ചും തിരിച്ചും ഉള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങിവരുന്ന ഓരോ സ്ത്രീകളുടേയും മുഖത്തേക്ക് മാറി മാറി നോക്കി.
“എവിടെ..?” ഞാൻ അനുമോളോട് ചോദിച്ചു
“ദോ വരുന്നു..!” അമ്മു വിരൾ ചുണ്ടിയിടത്തേക്ക് ഞാൻ വീണ്ടും നോക്കി.
അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി.. ഒരു പിങ്ക് കളർ ചുരിദാർ ഇട്ട ഒരു വെളുത്ത സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്ന് സെക്യൂരിറ്റി ഹോൾഡ് ഗേറ്റിനു മുകളിലൂടെ കൈ ഇട്ട് അനുമോളെ വാരിപുണർന്നു, ഞാനും അനിയേട്ടനും അടുത്തേക്ക് വന്ന ആ സ്ത്രീയെതന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു.
“എന്റെ പൊന്നുമോളെ” എന്ന് പറഞ്ഞു കൊണ്ട് ആ സ്ത്രീ അനുമോൾടെ രണ്ട് കവിളിലും നെറ്റിയിലും മുഖത്തുമെല്ലാം മാറിമാറി സ്നേഹ ചുംബനങ്ങൾ നൽകി. അനുമോളും ആ സ്ത്രീയുടെ രണ്ട് കവിളിലും ചുംബിച്ചു, ആ സ്ത്രീയുടെ കണ്ണുകൾ നന്നായി നിറഞ്ഞിരുന്നു.
“അമ്മേടെ വാവേ” എന്ന് പറഞ്ഞുകൊണ്ട് ആ സ്ത്രീ നിറകണ്ണുകളോടെ അനുമോളെ അവരുടെ മാറിലേക്ക് ചേർത്തുപിടിച്ചു, ഞാനും അനിയേട്ടനും അപ്പഴും ആ സ്ത്രീയെ കണ്ട് മനസ്സിലാവാതെ നോക്കി നിൽക്കുകയായിരുന്നു.
അല്പനേരംകുടി അനുമോളെ തന്റെ മാറോട് ചേർത്തിപിടിച്ച് ആനന്ദ കണ്ണീർ ഒഴുക്കിയ ശേഷം. ആ സ്ത്രീ തലയുയർത്തി അനിയേട്ടനെ നോക്കി.
“എന്ത അനിയേട്ടാ ഇങ്ങനെ നോക്കുന്നെ..?” ഒരു ചെറു ചിരിയോടെ ആ സ്ത്രീയിൽനിന്നും അങ്ങനൊരു ചോദ്യം വന്നപ്പോഴാണ് ശെരിക്കും ആ സ്ത്രീ കൃപയേച്ചിയാണെന്ന സത്യം ഞാൻ മനസ്സിലാക്കിയത്, ഞാൻ മാത്രമല്ല അനിയേട്ടനും അപ്പഴാണ് ചേച്ചിയെ മനസ്സിലായത്.