അനിയേട്ടനെക്കുറിച്ച് അതിന് ആരെങ്കിലും ചേച്ചിയോട് പറഞ്ഞുകൊടുക്കേണ്ട ആവശ്യമുണ്ടൊ..? ആരും പറയാതെതന്നെ ചേച്ചിക്ക് ചേട്ടായിടെ സ്വഭാവം നന്നായിട്ട് അറിയം” എന്നുപറഞ്ഞ് ഞാൻ ഒന്ന് ചിരിച്ചു.
“അങ്ങനെ അല്ലട…ഇതിപ്പോ സെപ്റ്റംബറായി അടുത്ത മാസം ഒക്ടോബർ ഞാൻ അടി നിർത്തിയിരിക്കും… ഉറപ്പ്” എന്ന് പറഞ്ഞുകൊണ്ട് ടേബിളിന്റെ അടുത്തേക്ക് ചെന്ന അനിയേട്ടൻ ഒരു ഗ്ലാസ്സ് കൂടി ഒഴിച്ചടിച്ചു, കുപ്പിയിൽ ബാക്കിയിരുന്ന സാധനം എടുത്ത് ഷെൽഫിന്റെ മോളിൽ ഒളിപ്പിച്ച ശേഷം.
“പോകാം” എന്നുപറഞ്ഞു കൊണ്ട് റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
“ആരോട്…. പറയാൻ..? ആര് കേൾക്കാൻ..?” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് കുപ്പിയിൽ ഒഴിച്ചുമാറ്റിയ സാധനം അരയിൽ തിരുകികയറ്റിയ ശേഷം ഞാനും റൂമിന് പുറത്തേക്കിറങ്ങി.
🔅🔅🔅🔅🔅🔅
എന്റെ പേര് അശ്വിൻ, വീട്ടിലും നാട്ടിലും എല്ലാവരും അച്ചു എന്ന് വിളിക്കും വയസ്സ് 25, പത്തനംതിട്ട ജില്ലയിൽ, തിരുവല്ലയിലാണ് എന്റെ വീട്, സോമൻ എന്നാണ് അച്ഛന്റെ പേര്, അച്ഛൻ മരിച്ചിട്ടിപ്പോൾ 6 വർഷം ആകുന്നു, ഗീത എന്നാണ് അമ്മയുടെ പേര് വീട്ടമ്മയാണ്, എന്റെ നേരെ മുത്തത് ഒരു സഹോദരിയാണ് പേര് ആശ, വിവാഹം കഴിഞ്ഞു ഇപ്പോൾ ഭാർത്താവിന്റെയും മോൾടേം ഒപ്പം ട്രിവാൻഡ്രത്താണ്.
എന്നെ കാണാൻ വല്യ മെനയൊന്നുമില്ലെങ്കിലും അത്യാവശ്യം പെണ്ണുങ്ങളൊക്കെ നോക്കും, അമ്മയുടെ അതേ വെളുപ്പ് നിറമാണ് എനിക്ക് കിട്ടിയിരിക്കുന്നത്, മുഖത്തെ താടിയും മീശയുമാണ് എന്റെ ലുക്കിന്റെ ഹൈലൈറ്റ്, പിന്നെ എന്റെ ഉറച്ച ശരീരവും, ഉറച്ച ശരീരം അത് എന്റെ ജോലിയുടെ ഭാഗമായിട്ട് താനേ വന്നതാണ്.