ഓടി വന്നെന്നെ കെട്ടിപിടിച്ചു , കവിളിൽ അമർത്തി ഒരു ചുടു ചുംബനത്തോടെ എന്നെ വരവേറ്റു ..!
ആണ്മക്കളില്ലാത്ത മാമിക്ക് ഞാൻ സ്വന്തം മകനെ പോലെയായിരുന്നു
ക്ഷീണമുണ്ടന്നു മനസ്സിലാക്കിയതോണ്ടാവണം കൂടുതൽ വിശേഷങ്ങൾ ചോദിക്കാതെ ഭക്ഷണം എടുത്തുവെച്ചു ,
കഴിക്കുന്നതിനിടെ നാട്ടിലെ കാര്യങ്ങൾ ഒരുപാട് പങ്കുവെച്ചു , യാത്ര ക്ഷീണം കാരണം മയക്കമെന്നെ മാടി വിളിച്ചു , മയക്കത്തിലെപ്പോഴോ ആപരിചിതമായ ഒരു നാദസ്വരം എന്റെ കാതുകളിൽ മുഴങ്ങി..,
അത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്ടു പോയിരുന്നു ഞാൻ..
ഉറക്കം കഴിഞ്ഞു പുറത്തിറങ്ങി മാമന്റെ കടയും ലക്ഷ്യമാക്കി നടന്നു ,
വിവിധ വർണ വിവിധ ദേശത്തുള്ള മനുഷ്യർ അങ്ങുമിങ്ങുമായി ഓടി നടക്കുന്നു.. ആരും വിധിയെ പഴിക്കുന്നില്ല, എല്ലാവരും ജീവിത ദൗത്യം പൂർത്തീകരിക്കാനുള്ള തത്രപ്പാടിപാടിലാണ് , ഒന്നിനെയും കാത്തു നില്കാതെ കടലലകൾ പോലെ തെന്നിനീങ്ങുന്നു.,
മാമനെ കണ്ടു ജോലിക്കിടയിലും എന്റെ ജോലിക്കാര്യം തിരക്കി,
സമയമുണ്ടല്ലോ ശെരിയാക്കാം എന്ന വാക്കിന്റെ ആശ്വാസത്താൽ അവിടെ ഒന്ന് കറങ്ങി വൈകീട്ട് മാമന്റെ കൂടെ ഫ്ലാറ്റിലേക്ക് നടന്നു,
ചെന്നിരുന്ന ഉടനെ മാമി കുറച്ചു പലഹാരം എന്നിലേക്ക് നീട്ടി.,
ഇന്നേവരെ കഴിച്ചിട്ടില്ലാത്ത ഒരു വിഭവം , നന്നേ ഇഷ്ടപ്പെട്ടു, വയറു നിറയുന്നതിനോടൊപ്പം മനസ്സും നിറഞ്ഞു,
മാമിയോട് അതിന്റെ രുചിയെ കുറിച്ച് വാചാലനായി, മാമി പറഞ്ഞു ഞാൻ ഉണ്ടാക്കിയതല്ല നമ്മുടെ അയൽക്കാരി തന്നതാണ്, ഞാൻ അവരെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു ,