കണ്ണൂരുള്ളവരാണ് ഒരു മോൾ അടങ്ങുന്ന ഒരു കുഞ്ഞു ഫാമിലി, എന്തായാലും ഇഷ്ടമായി എന്ന് അറിയിക്കാൻ പറഞ്ഞു , ഞങ്ങൾ ഭക്ഷണം കഴിച്ചു ഞാൻ എന്റെ റൂമിലേക്ക് പോയി,
നേരെത്തെ എഴുനേറ്റ് കളക്ടർ ഉദ്യോഗത്തിനു പോകാനില്ലാത്തതിനാൽ നാന്നായി ഉറങ്ങി
പുറത്തെ മുറി ആയതിനാൽ ഉച്ചിയിൽ സൂര്യനുചിച്ചു എന്ന പ്രയോകം അനര്ഥമായി.
എഴുനേറ്റു പ്രഭാത കര്മങ്ങളെല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും മാമ്മനും മക്കളുലും ജോലിക്ക് പോയിരുന്നു ,
മാമി അടുക്കളയിൽ തിരക്കിലാണെന്നു തോന്നുന്നു. ചുമ്മാ ഇരുന്നപ്പോൾ ഞാൻ മൊബൈൽ എടുത്തു കുത്തി കുറിച്ചിരുന്നു,
അന്ന് മയക്കത്തിൽ എന്നോണം കേട്ട ആ കിളി നാദം എന്റെ കാതുകളിൽ വീണ്ടും മുഴങ്ങി,
ഒരു ചുമരുകൾക്കപ്പുറം, മാമിയോടാണ് സംസാരിക്കുന്നത് എന്നത് വ്യക്തമാണ് ,
ഹാളിലെ സോഫയിൽ നിന്നും എഴുനേറ്റു, ആളെ കാണാൻ ഒരുപാട് ആഗ്രഹം തോന്നി,
അന്നത്തെ ആ പലഹാരത്തിന്റെ മാധുര്യം ഇന്നും നാവുകളുലുണ്ട്, പക്ഷെ ആരോ ഉള്ളിൽ നിന്നും പിൻവിളിച്ചു അവിടെ തന്നെ ഇരുന്നു,
“ഇത് കുറച്ചു പഴങ്ങളാണ് ഇത്ത , അവനിക്ക് കൊടുത്തേക്ക് ”
അതിനു മറുപടിയെന്നോണം മാമി എന്റെ കയ്യിൽ അഴുക്കാണെന്നും നീ കൊടുത്തേക്ക് എന്നും പറയുന്നത് കേട്ടു, ആ നാദത്തിന്റെ ഉടമ ,
ആ കൈ പുണ്യത്തിന്റെ ഉടമ എന്റെ അടുത്തേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ ഹൃദയമിടുപ്പ്കൂടി,
എനിക്ക് എന്താണ് സംഭവിക്കുന്നത് ..? എന്തിനാണ് എന്റെ ഹൃദയം ഇങ്ങെനെ മിടിക്കുന്നത് ..?
എന്തിനാണ്ഈ വെപ്രാളം …?
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾക്ക് വേണ്ടി എന്തിനാണ് ഈ പരവേശം ..?