പ്രണയ നിലാവ്
Pranaya Nilavu | Author : Aparichithan
ആമുഖം
ആദ്യ ശ്രമം ആണ് കഥകൾ വായിച്ചും ആസ്വദിച്ചു മാത്രം പരിചയമുള്ള എനിക്ക് ഇന്ന് ഇങ്ങനെ ഒരു കഥ എഴുതാൻ പ്രചോദനം ആയത് ജീവിതത്തിൽ നിന്ന് കിട്ടിയ നടന്ന സംഭവത്തെ ആധാരമാക്കിയാണ്… എഴുത്തിൽ തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിച്ചു സഹകരിക്കുക.
പതിവ് പോലെ രാവിലെ ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ഞാൻ വീടിന്റെ ഉമ്മറത്തായി വന്നിരുന്നു ഒരു കയ്യിൽ ഒരു കപ്പ് കാപ്പിയും മറ്റേ കയ്യിൽ ഫോണും ആയി വെറുതെ അങ്ങനെ നോക്കികൊണ്ട് ഇരിക്കുന്നു.. അപ്പോഴാണ് ഒരു കുട്ടി വീടിന് മുന്നിലേക്ക് നടന്നു വന്നിട്ട് “ചേട്ടാ ഇവിടുത്തെ അമ്മ എന്തേ?.. ദേ എന്റെ അമ്മ വിളിക്കുന്നു ഒന്ന് അങ്ങോട്ട് വരാൻ പറയുമോ…?”
അപ്പോഴാണ് ഞാൻ കാര്യം മനസ്സിലാക്കിയത് ശെടാ ഇന്നല്ലേ പുതിയ താമസക്കാർ വരുന്നത്.. പോയി നല്ല ഒരു അമുക്ക് അമുക്കണം.. പെട്ടന്ന് തന്നെ ഞാൻ അവളോട് ചോദിച്ചു ” ഇന്ന് ആണ് അല്ലേ പാല് കാച്ചൽ..? എന്നിട്ട് അതിന്റെതായ ആയ ആളും ബഹളവും ഒന്നും ഇല്ലല്ലോ..
നിങ്ങൾ ആണല്ലേ പുതിയ താമസക്കാർ.. ഞാൻ ഇന്നലെ ആണ് അറിഞ്ഞത് നിങ്ങൾ ഇന്ന് വരും എന്ന്..”” അപ്പൊ തന്നെ എന്തോ മുൻപരിചയം ഉള്ളത് പോലെ തന്നെ അവളുടെ മറുപടിയും എത്തി. ” അതെ ചേട്ടാ ഞങ്ങൾ ആണ് അത്.. ദേ ഇപ്പൊ എത്തിയതേ ഉള്ളൂ.. സാധനങ്ങൾ ഒക്കെ വീട്ടിൽ അടുക്കി വെക്കുന്ന തിരക്കിൽ ആണ്.. ഇവിടുത്തെ അമ്മയെ വിളിച്ചു കൊണ്ട് ചെല്ലാൻ എന്റെ അമ്മ പറഞ്ഞു വിട്ടതാ ഒന്ന് പറഞ്ഞേക്കണേ.. ” ഇത്തരം പറഞ്ഞു അവൾ തിരികെ പോയി..