അത്രേം കിട്ടിയ പാതി അതുമായി ഞാൻ അമ്മയുടെ അടുത്തേക്ക് എത്തി ബാക്കി കൂടി അറിയാൻ ഒരു ശ്രമം നടത്തി.. “അമ്മേ ദേ അപ്പുറത് താമസക്കാർ വന്നു അവിടുത്തെ കൊച് ആണെന്ന് തോന്നുന്നു അമ്മേ തിരക്കി വന്നു.. അങ്ങോട്ട് ചെല്ലാനും പറഞ്ഞു.. ” കേട്ടപാതി അമ്മ ” ആഹാ എത്തിയോ..
ഞാൻ അങ്ങോട്ട് ഒന്ന് ചെന്നിട്ട് വരട്ടെ.. കുറച്ചു കഴിഞ്ഞു നീയും അങ്ങോട്ട് വാ 11മണിക്ക് ആണ് പാല് കാചേണ്ടത്.. ” എന്നും പറഞ്ഞു അങ്ങോട്ട് പോയി… എനിക്ക് ആണേൽ വന്ന കൊച്ചിനെ പറ്റി മാത്രം ആയിരുന്നു ചിന്ത.. കണ്ട യാത്രയിൽ തന്നെ ഇഷ്ടപ്പെട്ടു.. അവളെ പറ്റി പറയാൻ ഒന്നും ഇല്ലാ എങ്കെയും കാതൽ സിനിമയിലെ ഹൻസികയെ പോലെ തന്നെ.. മുഖം കൊണ്ടും ശരീരം കൊണ്ടും എല്ലാം ഒരേപോലെ.. ആദ്യം കണ്ടപ്പോ മുതൽ ഇവളെ സെറ്റ് ആക്കണം..
വീടിന്റെ അടുത്ത് അതുപോലെ ഒരു പെണ്ണ് വന്നാൽ അടുത്തുള്ള ആൺകുട്ടി എങ്ങനെ ഒക്കെ ചിന്തിക്കുമോ അതെ പോലെ എന്റെ ഉള്ളിലും ഉണ്ടായി.. അങ്ങനെ പരിപാടി ഒക്കെ കഴിഞ്ഞു പുതിയ വീട്ടുകാരെ പരിചയപ്പടുന്ന ഘട്ടം എത്തി.. അപ്പോഴാണ് പേര് അറിയാൻ കഴിഞ്ഞത് “ഹൻസി ” നല്ല അസ്സൽ ഉമ്മച്ചി കുട്ടി.. വന്ന ഫാമിലി ഡീറ്റെയിൽസ് അപ്പോഴാണ് അറിയുന്നത്..
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി പരിചയം ബലപ്പെട്ടു വരികയും ചെയ്തു.. രണ്ട് വീടും തമ്മിൽ വലിയ അകലം ഇല്ലാത്തതിനാൽ കാര്യങ്ങൾ ഒക്കെ എളുപ്പം ആയിരുന്നു.. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു.. പരിചയം ഇല്ലാത്ത നമ്പർ ആയതിനാൽ തിരികെ വിളിച്ചിരുന്നു.. അപ്പൊ അങ്ങേ തലക്കൽ നിന്നും മറുപടി ” ചേട്ടാ ഇത് ഞാനാ ഹൻസി ..