നമ്പർ ശെരി ആണോ എന്നറിയാൻ ആണ് മെസ്സേജ് അയച്ചത്.. ” ഇങ്ങോട്ട് വന്ന കോള് ആയത് കൊണ്ട് എന്റെ നമ്പർ എങ്ങനെ കിട്ടി?, ആര് തന്ന്? എന്നൊന്നും ഞാനും തിരക്കാൻ പോയില്ല.. ഇടക്കിടക്ക് വിളിയും മെസ്സേജും ആയി കാലങ്ങൾ കടന്ന് പോയതോടൊപ്പം അതൊരു പ്രണയത്തിലും ചെന്ന് അവസാനിച്ചു.. അങ്ങനെ ഒരു ദിവസം രാത്രി ചാറ്റ് ചെയ്യുന്നതിന്റെ പരസ്പരം ഉമ്മ അയച്ചു ഇരിക്കുന്ന ഇടയിൽ ഞാൻ ചോദിച്ചു.. ” അതിരിക്കട്ടെ ഇനി എപ്പോഴാ ഇതൊന്ന് നേരിട്ട് തരുന്നത്? ” അതിന് വന്ന മറുപടി ഇങ്ങനെ ആയിരുന്നു ”
ചേട്ടൻ ഒരു കാര്യം ചെയ്യ് ഇങ്ങോട്ട് വാ ഞാൻ തരാം. ” എന്നിലെ കാമുകൻ അത് കേട്ടതും സട കുടഞ്ഞു എണീറ്റതും ഒറ്റ ഞൊടിയിൽ ആയിരുന്നു.. ആപ്പോ തന്നെ ചോദിച്ചു.. ” ഞാൻ വരും.. വന്നാൽ ഒരെണ്ണം ഒന്നും തന്നാൽ പറ്റില്ല എനിക്ക് ഒരു 50എണ്ണം തരാമോ..? എങ്കിൽ ഞാൻ ഇപ്പൊ അവിടെ വരും “… അത് കേട്ടതും അവളുടെ മറുപടി ” ആഹാ അങ്ങനെ ആണേൽ വാ എത്ര വേണമെങ്കിലും തരാം ” “ശെരി ജനൽ തുറന്ന് ഇട്ടേക്ക് ഞാൻ ജനലിന്റെ അടുത്ത് വരാം ”
എന്ന് പറഞ്ഞു ഞാനും തയ്യാർ എടുത്തു.. സമയം നോക്കുമ്പോൾ രാത്രി 1മണി കഴിഞ്ഞിരുന്നു. ഉള്ളിലെ ധൈര്യം ഒന്നുകൂടി ബലപ്പെടുത്തി ഞാൻ വീടിന് വെളിയിൽ വന്ന് ഡോർ ലോക്ക് ചെയ്ത് ചുറ്റിലും ആരേലും ഉണ്ടോ എന്നൊക്കെ നോക്കി പതിയെ അവളുടെ വീട് ലക്ഷ്യം വെച്ച് നീങ്ങി..
അവസാനം ഇരു ചെവി അറിയാതെ അവൾ കിടക്കുന്ന മുറിയുടെ ജനലിന്റെ അരികിൽ എത്തി ജനലിന്റെ പടിയിൽ മുട്ടി.. അപ്പോഴും msg അയക്കുന്നുണ്ടെങ്കിലും ഞാൻ വരുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. ജനൽ തുറന്നതും രാത്രി അവൾ പൂശിയ ക്രീമിന്റെയും അവൾ അടിച്ചിരുന്ന സ്പ്രെയുടേം സുഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി.. എന്നേ കണ്ടതും അവൾ ” അയ്യോ ടേ… താൻ വരുമെന്ന്ഞാ ൻ ഒട്ടും കരുതിയില്ല ” (ചേട്ടാ വിളി ഒക്കെ അപ്പോഴേക്കും മാറി )