റാണി: ( മനസ്സിൽ) ദൈവമേ എന്താണ് ഒരു തരം ഇതുവരെ ഇല്ലാത്ത മറ്റൊരു വികാരം തോന്നുന്നത്.
അടുത്ത ദിവസം, സമയം 12.30 pm. ജീവൻ റാണിയുടെ വീട്ടിലേക്ക് വന്നു
ജീവൻ: ഹായ്, റാണി കഴിച്ചോ
റാണി: ഇല്ല. ടൈം ആയിട്ടില്ല ഒരു 1 മണി കഴിയും കഴിക്കുമ്പോൾ. അല്ലാ ഇന്ന് പോയില്ലേ ജോലിയ്ക്
ജീവൻ: ഇന്ന് ലീവ് എടുത്തു, അതേ ഇത് ഞാൻ ഉണ്ടാക്കിയ ഒരു ഡിഷ് ആണ് Kabza റാണിയ്ക്ക് ആയി കൊണ്ട് വന്നതാണ്. ദാ പിടിച്ചോ
റാണി: അയ്യോ ഇതൊക്കെ എന്തിനാ എനിക്ക് ആയിട്ട്
ജീവൻ: വെറെ ആർക്ക് കൊടുക്കാൻ ആണ്. ഇവിടെ എനിക്ക് ആകെ പരിചയവും അടുപ്പം ഉള്ളതും തന്നോട് അല്ലേ. കൊണ്ട് വന്നത് ഇഷ്ടപ്പെട്ടില്ല എങ്കിൽ തിരിച്ചു കൊണ്ട് പോയേക്കാം
റാണി: അങ്ങനെ കൊണ്ട് പോകണ്ട താ. ആട്ടെ ജീവൻ കഴിച്ചോ
ജീവൻ: ഇല്ല പോയിട്ട് വേണം കഴിക്കാൻ. എനിക്കുള്ളത് അവിടെ ഇരിപ്പുണ്ട്.
റാണി: എന്നാല് അത് കൂടെ.എടുത്തു ഇങ്ങോട്ട് കൊണ്ട് ഇവിടിരുന്നു കഴിക്കാം. അതവുമ്പോൾ എൻ്റെയും പാചകത്തിൻ്റെ ടേസ്റ്റ് അറിയാമല്ലോ.
ജീവൻ: ഓക്കേ ദേ വരുന്നു.
റാണി രണ്ടു പ്ലേറ്റും വെച്ച് ഡൈനിങ്ങ് ടേബിൾ സെറ്റ് ആകി. ജീവൻ വന്നതിനു ശേഷം ഒരുമിച്ച് ആഹാരം കഴിക്കാൻ.ഇരുന്നു.
ജീവൻ: ഞാൻ തൻ്റെ കാര്യം മാത്രേ ഓർത്തുള്ളൂ. Next ടൈം ഞാൻ തൻ്റെ ഹസ്ബാൻഡിന് കൂടെ ഫുഡ് റെഡി ആകാം
റാണി: അതൊന്നും കുഴപ്പമില്ല. റാണി അതും പറഞ്ഞു ആഹാരം കഴിച്ചു. കഴിച്ചതിനു ശേഷം റാണി കുറച്ചു നേരം മിണ്ടാതെ ഇരുന്നു. അതിനു ശേഷം
റാണി: എൻ്റെ ജീവാ എന്താണ് ഇതിൻ്റെ പേര്
ജീവൻ: Kabza, എന്തു പറ്റി ഇഷ്ടമായില്ല