റാണി: ആയില്ലേ എന്നോ, ഇത്രേം രുചിയുള്ള ആഹാരം ഞാൻ കുറെ നാൾക്ക് ശേഷം ആണ് കഴിക്കുന്നത്. ഇതിൻ്റെ recipe എനിക്ക് വേണം കേട്ടോ. ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ.
ജീവൻ: അതിന് എന്താ, നമ്പർ താ ഞാൻ വാട്ട്സ് ആപ്പ് ചെയ്യാം. ഇതിൻ്റെ എന്നല്ല വെറെ നല്ല ഫുഡിൻ്റെയും recipe അയച്ചു തരാം.
റാണി: ( ഒന്ന് ആലോചിച്ചിട്ട്) okay പോകുമ്പോൾ ഞാൻ തരാം. അല്ലാ ഈ പുതിയ പിള്ളേർ ചെയ്യുന്ന പോലെ ഇതിൻ്റെ വീഡിയോ ചെയ്തു യുട്യൂബിൽ ഇട്ടുടെ. നല്ല views വരും.
ജീവൻ: എനിക്ക് അതിനു വലിയ താല്പര്യം ഇല്ല. പിന്നെ റീൽ ചെയ്യും 30 sec വെച്ചാ അല്ലേല് 1 min duration ഉള്ള റീൽ. അതു നല്ല വൃത്തിയുള്ള environmentil ചെയ്യും. എൻ്റെ ഇൻസ്റ്റാഗ്രാം പേജ് ഉണ്ട് അതിൽ നോക്കിയാൽ മതി.
റാണി: (ഫോൺ എടുത്തിട്ട്) എന്താ പേര് ആ പേജിൻ്റെ.
ജീവൻ: jeevanzrecipe
റാണി: ആ കിട്ടി ഫോളോ ചെയ്തിട്ടുണ്ട്
ജീവൻ: ohh thank you, അതേ പിന്നെ റാണിയുടെ പാചകവും ഒട്ടും മോശമല്ല കേട്ടോ. ഈ കേര കറി സൂപ്പർ ആയിട്ടുണ്ട്.
റാണി: ചുമ്മാ പൊക്കി പറയല്ലേ ആണേലും thank you ഉണ്ട് കേട്ടോ
ജീവൻ: അല്ലന്നേ സത്യം. ഇതിൽ എന്താ മോശം പറയാൻ
അതിനു ശേഷം ആഹാരം കഴിച്ചതിന് ശേഷം രണ്ടു പേരും വാതിലിൻ്റെ അവിടെ നിന്ന്. റാണി പതിവിൽ ആഹാരം ഇന്നു കഴിച്ചു.
ജീവൻ: അതേ തൻ്റെ നമ്പർ താരം എന്ന് പറഞ്ഞത് ഓർമ്മ ഉണ്ടോ. താല്പര്യം ഉണ്ടേൽ മതി കേട്ടോ
റാണി: അയ്യോ അങ്ങനെ ഒന്നുമില്ല സേവ് ചെയ്തോ 8921&#₹@-@-
ജീവൻ: thank you, ഞാൻ ഇപ്പൊ ഈ നമ്പറിലേക് ഒരു മെസ്സേജ് ചെയ്യാം. ബൈ പൊട്ടെ കാണാം