സുമേച്ചി സീമേച്ചീടെ അനിയത്തിയാണ്. രണ്ടു വയസ്സിൻ്റെ ഇളപ്പം. ടീച്ചറാണ്. ഭർത്താവു രണ്ടു കൊല്ലം മുൻപു മരിച്ചു. ഒരു മോളുണ്ട്. ഇപ്പോൾ യു എസ്സിൽ പണിയെടുക്കുന്നു. കൊന്നാലും ചേച്ചി നാടു വിടില്ല. ഇതാണ് സീമേച്ചി പണ്ടു തന്ന ബയോഗ്രാഫീടെ രത്നച്ചുരുക്കം.
ആ നിൻ്റെ കാര്യം സോൾവുചെയ്തെടാ. ചായ മൊത്തിക്കൊണ്ടിരുന്ന എൻ്റെ മുടിയിലൂടെ ചേച്ചി വിരലോട്ടി. ശനിയാഴ്ച്ച സുമ വരും. അവൾടെ വീടു പുതുക്കുവാ. കോൺട്രാക്റ്ററുടെ കയ്യില് ചാവീം കൊടുത്തിട്ട് ഇങ്ങോട്ടു വരാമ്പറഞ്ഞു. ഏതായാലും സ്ക്കൂളവധിയാ. ഒരു മാസമിവിടെ നിക്കട്ടെ. നിൻ്റെ മേലൊരു കണ്ണു വേണം. ചേച്ചിയെന്നെ നോക്കി കണ്ണുരുട്ടി. ഞാനിളിച്ചു കാട്ടി. ദൈവമേ! വെള്ളമടി പ്ലാനെല്ലാം വെള്ളത്തിലാവുമോ?
ഏതായാലും സുമേച്ചിയെ പിക്കു ചെയ്യാൻ ഞാനാണ് ഗോപിയേട്ടൻ്റെ വണ്ടീം കൊണ്ടു പോയത്. കണ്ടിട്ട് കൊറേ നാളായി. അന്നീ മൊബൈലൊന്നും അത്ര പ്രചാരത്തിലില്ല. സീമേച്ചി തന്ന ഒരു ഫോട്ടോയാണ് അടയാളം.
ഞാൻ സ്റ്റ്രാറ്റെജിക്കായി പ്ലാറ്റ്ഫോമിലെ കോണീടടുത്തു നിന്നു. ഇതു കേറി പാലം കടന്നാലേ വെളിയിലേക്കു പോവാൻ പറ്റൂ.
സ്റ്റേഷനിൽ അധികമാളുകൾ ഇറങ്ങാനില്ലായിരുന്നു. മെയിൻ സ്റ്റേഷൻ അടുത്തതാണ്. ആളുകളൊഴിഞ്ഞു തുടങ്ങി. അവിടെ! ഒരു വെളുത്ത ചുരീദാറിൽ വിങ്ങിപ്പൊട്ടുന്ന ഒരു ഉയരമുള്ള, സുന്ദരി. ആ മുഖത്തിൻ്റെ ഐശ്വര്യം ഞാൻ ഒരിത്തിരി ഫോട്ടോയിൽ കണ്ടതാണ്.ഇരുനിറം. എന്നാലാ രൂപഭംഗി! ഒരു ക്യാമറയ്ക്കും ഒപ്പിയെടുക്കാനാവില്ല!
ഞാൻ മുന്നോട്ടു നടന്നു. സുമേച്ചിയേയ്! കൂയ്! ചുമ്മാ ഒന്നൊച്ചയെടുത്തു.