ശനിയാഴ്ച്ച രാവിലെ അവൾ വീട്ടിൽ ഹാജരായി. കോടതിയടപ്പായിരുന്നു. കുളിച്ചു സുന്ദരിയായി സെറ്റുമുണ്ടുടുത്ത് നെറ്റിയിൽ ചന്ദനവും പിന്നിൽ കെട്ടിയിട്ട മുടിയിൽ തുളസിക്കതിരും ചൂടി…സുന്ദരിപ്പെണ്ണ്! കാലത്ത് മഴയുണ്ടായിരുന്നു… അതുകൊണ്ട് നടത്തം ക്യാൻസൽ ചെയ്തിരുന്നു.
ചൂടുവെള്ളത്തിൽ ഒരു കുളി പാസ്സാക്കി ഫ്രെഷായി ഞാൻ താഴേക്കു വന്നതായിരുന്നു. വാതിൽ തുറന്നപ്പോൾ കൊഴുത്ത ശാലീന സുന്ദരി! നീണ്ട വിരലെൻ്റെ നെറ്റിയിൽ ചന്ദനം തൊടുവിച്ചു. ആ വിരലുകളെൻ്റെ മുഖത്തും താടിലോമങ്ങളിലും തഴുകി. തടിച്ച ചുണ്ടുകൾ നനഞ്ഞിരുന്നു. ആ വലിയ കണ്ണുകളെന്നെ ഉഴിഞ്ഞു.
അകത്തേക്കു വരാമോ സാറേ! കളിയാക്കുന്ന സ്വരം.
വന്നാലും സുന്ദരീ… ഞാനവളെ അകത്തേക്കു നയിച്ചു.
എന്തെങ്കിലും കഴിച്ചോ കള്ളക്കാമുകാ? അവളെൻ്റെ മൂക്കിൽപ്പിടിച്ചു വലിച്ചു.
ഇല്ലെടീ. കാമുകി എന്തേലും ഒണ്ടാക്കിത്താടീ… ഞാൻ കുനിഞ്ഞവളുടെ നെറ്റിയിൽ ഉമ്മവെച്ചു. ആ മുഖം തിളങ്ങി… അവളെയങ്ങ് കടിച്ചു തിന്നാൻ തോന്നി!
ടീവി ഓൺ ചെയ്തിട്ട് അവളെന്നെ ഒരു കോമഡിപ്പടവും വെച്ചു തന്നിട്ട് ഹോളിലിരുത്തി. ഇത്തിരിക്കഴിഞ്ഞ് ആവി പറക്കുന്ന ചായയുമെത്തി.
പറവാല്ലിയേ പെണ്ണേ! ചായ മൊത്തിക്കൊണ്ട് ഞാനവളെ നോക്കി ചിരിച്ചു. സത്യം പറയാല്ലോ! അസാദ്ധ്യ രുചിയായിരുന്നു.
അവളുടെ കണ്ണുകൾ തിളങ്ങി. ഞാനിപ്പം വരാടാ. പത്തു മിനിറ്റ്. കിച്ചനിൽ നിന്നും കൊതിപ്പിക്കുന്ന ഗന്ധങ്ങൾ ഒഴുകി വന്നു.
വന്നാലും പ്രഭോ! അവളെന്നെ ഡൈനിങ്ങ് ടേബിളിലേക്കു ക്ഷണിച്ചു. ഉപ്പുമാവും ചട്ട്ണിയും ഓംലെറ്റും വിളമ്പി. പക്ഷേ ഒരു പ്ലേറ്റു മാത്രം!