കുഞ്ഞോണം
Kunjonam | Author : Sunny
“ല്ലാവരും വരു…. സദ്യ കഴിച്ചിട്ടാവാ ഇനി”
ശരീരം വൃത്തിയാക്കി സെറ്റ് സാരിയിൽ നിറഞ്ഞലങ്കരിച്ചു വന്ന് ചിറ്റ നീട്ടി വിളിച്ചു.അപൂർവ്വമായി കിട്ടിയ സന്ദർഭത്തിലെ ഓണക്കളികളിലാറാടി ഞങ്ങൾ കസിൻസ് പിള്ളേരെല്ലാം ബഹളം വെച്ച് മുറ്റം നിറഞ്ഞു തിമിർക്കുകയായിരുന്നു…
“കണ്ണാ വാടാ കുട്ടാ..” എന്നോട് പ്രത്യേക വാത്സല്യമുള്ള ചിറ്റ ഒന്നുകൂടി നീട്ടി വിളിച്ചു.
പതിനെട്ട് വയസായതിന് ശേഷമുള്ള ആദ്യ ഓണമാണ്.
“എല്ലാരുമിരിക്ക്.. ഒരുമിച്ച് . ഇനിയെത്ര കൊല്ലം കഴിഞ്ഞാണെന്നാർക്കറിയാം” വല്യമ്മയും മുത്തശ്ശിയും പഴം പുരാണം പറഞ്ഞു കൊണ്ട് എല്ലാവരെയും വിളിച്ചിരുത്തി.
സത്യം അതാണ് . പത്ത് വർഷം കഴിഞ്ഞുള്ള ഒരുമിച്ച് കൂടലാണ്. ഉണ്ണികളെ കഥപറയാം സിനിമാക്കാരൊക്കെ ഒരുമിച്ച പോലെ ഒരു വാട്സപ്പ് ചാറ്റിൽ വിരിഞ്ഞ ഒരുമിക്കലാണ് മൂന്ന് കുടുംബങ്ങൾ തമ്മിൽ. ഇതിൽ ചിറ്റ മാത്രമാണ് മുടങ്ങാതെ വീട്ടിൽ വന്നു കൊണ്ടിരുന്നത്. അതുകൊണ്ട് ചിറ്റയുടെ അരുമകണ്ണനായാണ് ഞാൻ വളർന്നു കയറിയത്. ചെറുപ്പത്തിൽ വല്ലപ്പോഴും കണ്ട മറ്റുള്ളവരുമായി അത്ര അടുപ്പമില്ലെങ്കിലും ഓണമായത് കൊണ്ട് കളിച്ച് ചിരിച്ച് കൂട്ടായി കഴിഞ്ഞിരുന്നു..
ബാംഗ്ളൂരിൽ പണ്ടേ പഠിയ്ക്കുന്ന ചിറ്റയുടെ മക്കൾ നവ്യയും നീതുവും ഇരട്ടകളായത് കൊണ്ട് ചിലപ്പോൾ ആദ്യ കാഴ്ചയിൽ മാറിപ്പോവും.ശരീരം കൊണ്ട് ഒരു പോലെയാണെങ്കിലും സ്വഭാവം കൊണ്ട് രണ്ട് തട്ടായത് കൊണ്ട് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. ഒരാൾ ബോൾഡായ ബഹളക്കാരി കോലക്കേറി പെണ്ണാണെങ്കിൽ ഒരാൾ മൃദുഭാക്ഷി പഠിപ്പിസ്റ്റാണ്. അവരും ഇളയച്ഛന്റെ മക്കളായ അരുണും ദീപികയും ദിയയുമുണ്ട്. …..