” ടാ, എന്താ രണ്ടാളുകളും കൂടി മിഴിച്ചു നിൽക്കുന്നത് ”
പെട്ടെന്ന് രണ്ടെണ്ണവും കൂടി നോട്ടം മാറ്റിട്ടു. അജൻ പറഞ്ഞു
” ഹോ, ചേച്ചിയെ എങ്ങനെ കണ്ടാൽ ആരാണ് നോക്കാൻ മടിക്കുന്നത് ”
അപ്പോൾ കുമാർ
” ദേവിയെ പോലെ തോന്നുന്നു ”
” മതി മതി കളിയാക്കിയത് ”
” ആ, തല്ക്കാലം വണ്ടി എടുക്കാൻ നോക്ക് ”
വണ്ടിയുടെ ചാവി അജന് അവൾ നൽകി.
അവൻ കാർ പോർച്ചിൽ കിടന്ന ആൾട്ടോ കാറിൽ കയറി സ്റ്റാർട്ട് ആക്കി നിര്മലയും കുമാറും നിൽക്കുന്നിടത്തേക്ക് കൊണ്ടു നിർത്തി . നിർമല കാറിന്റെ ബാക്ക് സീറ്റിൽ കയറി ഇരുന്നു, കുമാർ ഫ്രണ്ടിലും കയറി ഇരുന്നു. വണ്ടി പതിയെ മുന്നേട്ടേക്ക് നീങ്ങി തുടങ്ങി. പോകുന്ന വഴി അവൾ പറഞ്ഞു കൊടുക്കുകയും, ഓരോരോ സ്ഥലങ്ങൾ അവന്മാരെ കാണിച്ചും കൊടുത്തു. അങ്ങനെ അവർ പഴയൊരു തറവാടിന്റെ മുറ്റത്തേക്ക് വണ്ടി കൊണ്ടു നിർത്തി. സമയം 7.30 pm ആയതുകൊണ്ടുതന്നെ ഇരുട്ടി തുടങ്ങി. അവരെല്ലാം കാറിൽ നിന്നും ഇറങ്ങിട്ട്. അജൻ അവളോട് ചോദിച്ചു
” ഇതാണോ ചേച്ചിടെ തറവാട് ”
” അതേടാ, എങ്ങനുണ്ട് ”
” ഉം, കൊള്ളാം ”
ആ വീടിന്റെ പരിസരം അവനു നല്ലതുപോലെ ഇഷ്ടപ്പെട്ടു. അവൾ അമ്മയെ കാണാൻ വേണ്ടി വീടിനുള്ളിലേക്ക് കയറി. അജനും കുമാറും ചുമ്മാ വീടിനു ചുറ്റും ചുറ്റി നടന്നു കണ്ടു. കുറച്ചു സമയം കഴിഞ്ഞപ്പോൾ നിർമല വീടിന്റെ വെളിയിലേക്ക് വന്നു. അവന്മാരെ നോക്കി. രണ്ടുപേരും വീടിന്റെ സൈഡിൽ നിന്നോണ്ട് സിഗരറ്റ് വലിക്കുകയായിരുന്നു. അവൾ അവന്മാരുടെ അടുത്തേക്ക് ചെന്നു. അവളെ കണ്ടതും അവന്മാർ സിഗരറ്റ് എടുത്തു കളഞ്ഞു.
” നിങ്ങളിവിടെ നിൽക്കുകയായിരുന്നോ, കേറി വാടാ ”
” ആ, ചേച്ചി ”
അവൾ അകത്തേക്ക് കയറി. അവന്മാരും അവളുടെ പിറകെ അകത്തേക്ക് കയറി. അവൾ ഒരു റും കാണിച്ചു കൊടുത്തു.
” തല്ക്കാലം നിങ്ങളുടെ സാധനങ്ങൾ ഇവിടെ വച്ചോളു. ഞാൻ ഇപ്പോൾ വരാം ”
” ആ, “
നിർമല [Ajitha]
Posted by