സ്റ്റെല്ല മുൻപിൽ ഇരുന്ന കുപ്പിയിലെ നിന്നു കുറച്ചു വെള്ളം കുടിച്ചു കൊണ്ടു മറുപടി പറയാൻ തുടങ്ങി…
യാകൂസ ഗാങ്ങ് പറഞ്ഞ പോലെ ഞാൻ അവരിലെ ഒരാളെ തന്നെ കൊന്ന് അവർ പറഞ്ഞ വണ്ടിയിൽ ബോഡി കയറ്റി വിട്ടു.. പോരാത്തതിന് അയ്യാൾ രക്ഷപെട്ടതാണെന്നു ഞാൻ വരുത്തി തീർത്തു.. അതോടെ എല്ലാം അവസാനിക്കുമെന്ന് ഞാൻ കരുതി.. പക്ഷെ അതൊന്നിന്റെയും അവസാനം ആയിരുന്നില്ല… വെറും തുടക്കം മാത്രമായിരുന്നു..
2014—————————————————————
കൊലപാതകത്തിന് ശേഷം സ്റ്റെല്ല ആകെ തകർന്നിരുന്നു… കരിയറിൽ ഇത് വരെ നിയമം വിട്ടു ഒന്നും ചെയ്യാത്ത അവൾ ഭർത്താവിന് വേണ്ടി സുപ്രധാനമായ തെളിവ് കിട്ടാൻ സാധ്യത ഉണ്ടായിരുന്ന പ്രതിയെ കൊന്നിരിക്കുന്നു.. സ്റ്റെല്ല ദേഷ്യം കൊണ്ടു അലറി… അവളുടെ റൂമിലെ ഹാളിൽ ഇരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞും തല്ലി പൊട്ടിച്ചും അവൾ അവളുടെ കലി തീർത്തു…….
അന്ന് നൈറ്റ് ഒരു 10 മണിയോടടുത്ത സ്റ്റെലക്ക് വീണ്ടും ആ അപരിചിതന്റെ ഇമെയിൽ വോയിസ് കാൾ വന്നു… അവൾ കാൾ അറ്റൻഡ് ചെയ്തു
വെൽഡൺ മാഡം… നിങ്ങളെ ഏൽപ്പിച്ച ജോലി നിങ്ങൾ കൃത്യമായി ചെയ്തു… ഗുഡ്…
നിങ്ങൾ പറഞ്ഞത് ഞാൻ ചെയ്തു കഴിഞ്ഞു.. The deal is over. ഇനി റോബിനെ നിങ്ങൾ വിട്ടു തരണം
അല്പം ഗൗരവത്തിൽ തന്നെ ആയിരുന്നു സ്റ്റെല്ലയുടെ മറുപടി
ഈ ഡീൽ എങ്ങനെ ഇപ്പോൾ തീരുമെന്ന് പറയുന്നത് ഞങ്ങളാണ്… So കൂൾ ഡൗൺ മാഡം… മാഡം പറയുന്നത് അനുസരിക്കുന്നത് കൊണ്ടാണ് ഇവനെ ഞങ്ങൾ ഇപ്പോളും കൊല്ലാതെ ഇരിക്കുന്നത്… നമ്മുടെ ഡീൽ അവസാനിച്ചു ഇവനെ അങ്ങ് തരണമെങ്കിൽ മാഡം അതിനു കുറച്ചു കൂടെ കാര്യങ്ങൾ ചെയ്തു തരണം