“അപ്പോൾ നീയൊന്നും കഴിച്ചില്ലേ? “….
“വിശപ്പില്ലടാ… വീണ്ടും കിടക്കാൻ തോന്നുന്നു..”
“ഡീ എന്തെങ്കിലും കഴിച്ചില്ലെങ്കിൽ വീണ്ടും ക്ഷീണം കൂടും… അല്ല അവരാരും നിന്നെ കഴിക്കാൻ വിളിച്ചില്ലേ?..”
“അവരൊന്നും ഇവിടെ ഇല്ലെടാ..നാഗുർ പോയി”.
“നാഗുറോ?”..
“ഹാം… 5-6 ദിവസം കഴിഞ്ഞേ എത്തൂ..”
“എന്നിട്ടാണോ പെണ്ണേ നീ എന്നോട് പറയാഞ്ഞത്.. നീ വാതിൽ തുറന്നെ..”
“ഹയ്യോ.. വേണ്ട.. അജൂ ആരേലും കാണും.. നീ പൊക്കോ..”
“നിന്ന് ചിണുങ്ങാതെ വാതിൽ തുറക്ക് പെണ്ണേ..”
“അജൂ.. പ്ലീസ്…”
“നീ വാ… പെട്ടന്ന് ആട്ടെ..” ഞാൻ മുൻ വശത്തേക്ക് നടന്നു..
“അജൂ… ഡാ…” ആ വിളി കേൾക്കാത്ത പോലെ ഞാൻ മുൻവശത്തു എത്തി.. പിന്നെ വാതിലിൽ മുട്ടി… ഉള്ളിൽ അടുത്തടുത്തു വരുന്ന കാലടി ശബ്ദങ്ങൾ.. വാതിൽ പാളിയുടെ ലോക്ക് എടുക്കുന്നു..
എന്റെ ചുമലുകൾക്ക് മുകളിലൂടെ ആ പരിഭ്രമം നിറഞ്ഞ മിഴികൾ പുറത്തെ വഴിയിലേക്കും, വശങ്ങളിലേക്കും നോക്കിക്കൊണ്ടിരിക്കുന്നു. ഞാൻ ഉള്ളിലേക്ക് കയറി. അവൾ വേഗത്തിൽ വാതിൽ അടച്ചു. ക്ഷീണിച്ച ആ മുഖത്തു ഇപ്പോൾ പേടിയും കൂടി നിറഞ്ഞിരിക്കുന്നു.
“അജൂ നീയെന്തിനാ….”
“ശൂഊ “… ഞാൻ മിണ്ടരുത് എന്ന രീതിയിൽ ചൂണ്ടു വിരൽ അവളുടെ ചുണ്ടോട് ചേർത്തു.
പിന്നെ ഞാനവളുടെ തോളിൽ കയ്യിട്ട് പിന്നെ റൂമിലേക്ക് കൊണ്ട് പോയി. കട്ടിലിൽ ഇരുത്തി.
“എന്തുപറ്റി ഇങ്ങനെ ഇത്രയും ക്ഷീണം?”
“അറിയില്ലെടാ ചെറിയൊരു പനി ആയിരുന്നു അതിന്റെ കൂടെ പീരിയഡ്‌സ് കൂടി ആയപ്പോൾ തീരെ വയ്യാണ്ടായി..”