മഞ്ഞ്മൂടിയ താഴ് വരകൾ 11
Manjumoodiya Thazhvarakal Part 11 | Author : Spulber
[ Previous Part ] [ www.kkstories.com]
(അവസാനിപ്പിച്ചതായിരുന്നു ഈ കഥ..പക്ഷേ, മണിമല മനസിൽ നിന്ന് പോകുന്നില്ല, അവിടുത്തെ ആൾക്കാരും…
എന്റെ മനസമാധാനത്തിന് വേണ്ടി ബാക്കി കൂടി എഴുതാമെന്ന് വെച്ചു… പിന്നെ ചില വായനക്കാർ ഈ കഥയുടെ ബാക്കി എഴുതണമെന്ന് കമന്റിലൂടെ പറയുകയും ചെയ്തു…തദ്വാരാ, ഇതിന്റെ ബാക്കി എഴുതുകയാണ്… ഇഷ്ടപ്പെടുമോ ആവോ… ?)
ഷംസുവിന്റെ ഉപ്പയും ഉമ്മയും, ഉമ്മാന്റെ അനിയത്തിയുടെ വീട്ടിൽ ഒരു ദിവസം കൂടി നിന്നിട്ടാണ് മടങ്ങി വന്നത്.
അവിടുത്തെ വിശേഷങ്ങൾ പറയുകയാണ് നബീസു..
അവൾ പറയുന്നത്ര വിശേഷങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ലെന്ന് അബൂബക്കറിക്കാക്കറിയാം. എങ്കിലും അയാളൊന്നും മിണ്ടാൻ പോയില്ല..
“എന്റെ റംലാ.. നീ കൂടി വേണമായിരുന്നെടീ… എല്ലാവരും നിന്നെ തിരക്കി… നീയല്ലാത്ത എല്ലാവരും ഉണ്ടായിരുന്നു..
ദേ, മനുഷ്യാ.. നമുക്കും നടത്തണം ഇവിടെ ഒരു മൗലൂദ്… കുടുംബക്കാരെ എല്ലാവരേയും വിളിക്കണം…”
ഭാര്യ പറഞ്ഞത് കേട്ട് അയാൾ നരച്ച താടി തടവി പുറത്തേക്ക് നോക്കി.
“ നിങ്ങള് മിണ്ടാതിരുന്നിട്ടൊന്നും ഒരു കാര്യവുമില്ല..എന്റെ കുടുംബക്കാർക്കിടയിൽ എനിക്കുമൊന്ന് ഞെളിഞ്ഞ് നിക്കണം..”
കെട്ട്യോനെ രൂക്ഷമായി നോക്കിക്കൊണ്ട് നബീസു പറഞ്ഞു.
“എന്റെ നബീസൂ, വീട്ടിലൊരു മൗലൂദ് പാരായണം നടത്തുകാന്ന് പറഞ്ഞാ അതത്ര ചെറിയ കാര്യമല്ല.. എത്ര പൈസ വേണമെന്ന് വല്ല വിവരവും നിനക്കുണ്ടോ..?’’