“ടോണിച്ചാ… അവന്റെ പണി ഒരു ദിവസം കൊണ്ട് തീരും… ആദ്യം നമുക്ക് നിലമൊന്ന് കോൺക്രീറ്റ് ചെയ്യണം.. എന്നാലല്ലേ ടൈൽസിടാൻ പറ്റൂ… ?”
മാത്തുക്കുട്ടി അവന്റെ അഭിപ്രായം പറഞ്ഞു.
“എനിക്കൊറ്റ ദിവസത്തെ പണിയേ ഉണ്ടാവൂ ടോണിച്ചാ… എന്റെ പണി ഞാൻ നാളെ തീർക്കാം.. മറ്റന്നാളത്തേക്ക് കോൺക്രീറ്റ് ചെയ്യാൻ ആളെ വിളിച്ചോ… മെറ്റലും മണലുമൊക്കെ നാളെത്തന്നെ എത്തിക്കണം… “
അവരങ്ങിനെ സംസാരിച്ചിരിക്കുമ്പോൾ ടോണിയുടെ മൊബൈൽ റിംഗ് ചെയ്തു. പരിചയമില്ലാത്തൊരു നമ്പർ. അവൻ കോളെടുത്തതും പതിഞ്ഞൊരു സ്ത്രീ ശബ്ദം.
“ഹലോ.. ടോണിച്ചനല്ലേ…?”
ടോണി മൊബൈൽ പൊത്തിപ്പിടിച്ച് മാത്തുക്കുട്ടിയോട് പറഞ്ഞു.
“മാത്തൂ… നീ മൂന്ന് ചായ പറ.. ഞാനിതാ വരുന്നു…”
അത് പറഞ്ഞ് അവൻ റോഡിന്റെ മറുഭാഗത്തുള്ള ഇരിപ്പിടത്തിലേക്ക് നടന്നു.
“അതേ… ആരാണ്… ?”
ഇരുന്ന് കൊണ്ട് ടോണി ചോദിച്ചു.
“ടോണിച്ചാ, ഞാൻ ലിസിയാ…”
“അയ്യോ,എനിക്കാളെ മനസിലായില്ല ചേച്ചീ….എന്താ ചേച്ചീ വിളിച്ചേ… ?’”
“രണ്ട് ദിവസം കൊണ്ടെന്നെ മറന്നല്ലേ…”
ലിസിയുടെ വാക്കുകളിൽ പരിഭവം…
“മറന്നിട്ടില്ല ചേച്ചീ… പെട്ടെന്ന് ശബ്ദം കേട്ടപ്പോ മനസിലായില്ല… ചേച്ചിയെ ഞാൻ മറക്കോ…?”
അൽപം ശൃംഗാരം കലർത്തി ടോണിച്ചൻ ചോദിച്ചു.
“എന്താ ടോണിച്ചാ പിന്നെ ഇതിലെയൊന്നും വരാഞ്ഞത്…?”
ലിസി ഒരു കാമുകിയായി…
“തിരക്കായിരുന്നു ചേച്ചീ… സമയം കിട്ടിയില്ല…”
“അല്ലാതെ എന്നെ മറന്നിട്ടല്ലല്ലോ…?”
“ചേച്ചിയെ മറക്കാനോ…? ഞാനെപ്പഴും ചേച്ചിയെ ഓർക്കും…”
“റോഡിലൂടെ ഏതേലും വണ്ടി പോയാ ഞാനോടി വന്ന് നോക്കും, അത് ടോണിച്ചനാണോന്ന്… എനിക്ക് കൊതിയാവുന്നെടാ നിന്നെ കാണാൻ…”