സമയം : 10 :00 pm
ഞാൻ ഫോണിൽ ഗെയിം കളിച്ചോണ്ടിരിക്കെ ഒരു കാൾ വന്നു. ഗെയിമിൽ നല്ല ഫൈറ്റ് നക്കുന്ന സമയത്താ കാൾ വന്നേ.. കാൾ വന്നതും റേഞ്ച് കട്ടായി ഞാൻ പെട്ടിയായി. ആരാ വിളിച്ചത് എന്ന് നോക്കാൻ നോട്ടിഫിക്കേഷൻ ബാർ താത്തി നോക്കി. വിളിച്ചത് അശ്വിനും അല്ല അപർണയും അല്ല വർഷ ആയിരുന്നു..
“”” ഇവളെന്താ ഈ നേരത്ത് വിളിക്കുന്നെ “””
അത് എടുക്കണോ വെടയോ എന്ന് ആലോചിച്ചു നിക്കുമ്പോ അത് കട്ടായി. ഇനി തിരിച്ചു വിളിക്കില്ല എന്നാ ഞാൻ വിചാരിച്ചേ.. ആ സ്പോർട്ടിൽ തന്നെ അവള് തിരിച്ചു വിളിച്ചു..
അവള് താഴ്ന്ന സ്വരത്തിൽ…..
“” ഹലോ…… അമലേ…….. “”
“” നീ എന്താടി ഈ നേരത്ത് വിളിക്കുന്നേ… “”
“” അത്.. നാളെയും ക്ലാസ്സ് ഇല്ലടാ… മഴ കാരണം “”
“” നാളെയും ഇല്ലേ… “”
“” അപ്പൊ നീ ന്യൂസ് ഒന്നും കാണാറില്ലേ “”
“” വല്ലപ്പോഴും, അല്ല നീ ഇത് പറയാനാണോ ഈ നേരത്ത് വിളിച്ചേ.. “”
“” ഈ നേരത്താ എന്റെ വീട്ടിലുള്ളവർ ഉറങ്ങിയത്.. ഞാൻ ടെറസിന്റെ മോളിന്ന് വിളികാ.. “”
“”. എന്തിന് “”
“” ഞാൻ പറഞ്ഞ കാര്യം എന്തായി.. “”
“” എന്ത് കാര്യം “”
“” നീ എന്നെ പ്രേമിക്കുമോ യെസ് or നോ.. “”
“” ഇല്ല മോളേ.. ഞാൻ കമ്മിറ്റെഡ് ആണ് “”
“” ആരുമായി “”
“” അതെന്തിനാ നിന്നോട് പറയണേ.. “”
“” എനിക്കറായാം നീ അപർണ ആയല്ലേ “”
“” നിന്നോട് ആരാ പറഞ്ഞേ… “”
“” ആണോ ആല്ലെന്ന് പറ “”