ദേഷ്യവും സങ്കടവും ഒക്കെ ഇടകലർന്ന ഭാവത്തിൽ അനീറ്റ ഹിരണിനെ തുറിച്ചു നോക്കി. ദേഷ്യം വന്നതിനാലാവും അവളുടെ മാറിടം ശ്വാസഗതിക്കു അനുസരിച്ചു പതിവിലും ഉയർന്നു തന്നു.
അനീറ്റയുടെ ഭവമാറ്റം ഹിരണിന്റെ ഉള്ളിൽ ചെറിയ ഒരു ഭയം സൃഷ്ടിച്ചു എങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല.
കരയാനും വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…..
നുരഞ്ഞു പൊന്തിയ ദേഷ്യത്തിലും അടക്കി പിടിക്കാൻ കഴിയാത്ത സങ്കടത്തിലും അനീറ്റ ഉറക്കെ കരഞ്ഞു. അതെ കരച്ചിലോടെ അവൾ തുടർന്നു
ഇല്ല നീ ഒന്നും പറഞ്ഞില്ല.. കഴിഞ്ഞ നാല് വർഷം ആയിട്ട് നീ എന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടുമില്ല…..
സോറി……
സോറി അത് പറഞ്ഞാൽ എല്ലാം കഴിഞ്ഞല്ലോ. ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത് എന്നെ ഇങ്ങനെ അവഗണിക്കാനും വെറുക്കാനും ഒറ്റപ്പെടുത്താനും വേണ്ടി…..
അത്.. നിനക്ക് എന്നോട് പ്രണയം ആണെന്ന് പറഞ്ഞപ്പോ…..
അതെന്താ എനിക്ക് ആരെയും പ്രണയിക്കാൻ പാടില്ല എന്നുണ്ടോ അതോ പ്രണയിക്കുന്ന ആളിന്റെ സമ്മതം ഉണ്ടെങ്കിലേ ഇഷ്ടപ്പെടാൻ പാടുള്ളു എന്നുണ്ടോ…. നിന്നോട് എന്നെ തിരിച്ചു പ്രണയിക്കാൻ ഞാൻ ആവശ്യപ്പെട്ടോ ഇല്ലല്ലോ.. പ്രണയിക്കാൻ തോന്നിയ ഒരു സാധനം……
അനീറ്റയുടെ പതം പറച്ചിലിന്റെ ശൈലി കേട്ടു ആ അവസ്ഥയിലും ഹിരണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അധികം ആയുസ്സില്ലാത്ത ഒരു ചിരി.
ഹിരണിന്റെ ചിരി കണ്ടു അനീറ്റയുടെ മുഖം ദേഷ്യത്തിൽ ചുവന്നു തുടുത്തു. കരഞ്ഞു കൊണ്ട് തന്നെ അവൾ തുടർന്നു
ഇത്രയും നാള് ഒരു സുഹൃത്തായി പോലും നീ എന്നെ കണ്ടിട്ടില്ല. ഞാൻ ഉള്ള ഇടത്തേയ്ക്ക് നീ വന്നിട്ടില്ല. നിങ്ങൾ ഇരിക്കുന്നിടത്തേയ്ക്ക് ഞാൻ വരുന്നത് കണ്ടാൽ നീ എഴുനേറ്റു പോകുവായിരുന്നു.എന്തിനു ഞാൻ ഉള്ളത് കൊണ്ട് കോളേജ് ടൂറിനോ ഒരു ഫങ്ക്ഷനോ പോലും നീ വന്നിട്ടില്ല…….