ചാടി എണീറ്റ അനീറ്റ ഹിരണിന്റെ കോളറിൽ രണ്ടു കയ്യും കൊണ്ട് കുത്തി പിടിച്ച് അവനെ ഉലച്ചു കൊണ്ട് നിലവിളിച്ചു.
ഇന്നീ ലോകത്തു അനീറ്റ മറ്റാരേക്കാളും സ്നേഹിക്കുന്നതും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതും നിന്നെ മാത്രമാണ്. ആ എന്നെ നീ വേണ്ട എന്ന് വയ്ക്കുന്നത് എന്റെ എന്ത് നന്മയ്ക്ക് വേണ്ടിയാണു.നിന്നെ നഷ്ടപെടുന്നതിന്റെ അത്രയും വേദന എനിക്ക് മറ്റൊന്നുമില്ല ഹിരൺ….ഐ ലവ് യു…റിയലി ഐ ലവ് യു….
അനീറ്റ പറഞ്ഞു തീർത്തതും ഹിരണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ അവൾ തുടച്ചുനീക്കി.
നിന്റെ കണ്ണിൽ നിന്നു ഒഴുകിയിറങ്ങിയ ഈ കണ്ണ് നീര് എന്നോടു പറയുന്നുണ്ട് നിനക്കും എന്നെ ഇഷ്ടം ആണെന്ന്. പക്ഷെ അത് ഉൾകൊള്ളാൻ നിന്റെ മനസ് സമ്മതിക്കുന്നുവില്ല. അതെന്താണ് ഹിരൺ എന്താണെങ്കിലും നീ പറയു. എന്റെ മനസമാധാനത്തിന് വേണ്ടിയെങ്കിലും പ്ലീസ്…..
എനിക്ക് അറിയില്ല അനീറ്റ നീ എനിക്ക് ആരാണ് എന്ന്.. ആരോ ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും. പക്ഷെ നീ ആഗ്രഹിക്കുന്ന രീതിയിൽ ഞാൻ നിന്നെ തിരിച്ചു സ്നേഹിച്ചിരുന്നെങ്കിൽ അത് ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോകുമായിരുന്നു.മനസ്സിൽ മറ്റൊരാളെ വെച്ചുകൊണ്ട് തന്നെ പറ്റിക്കാൻ എനിക്ക് മനസ്സ് വരുന്നില്ലെടോ……
റിൻസി……
അനീറ്റയുടെ വായിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പേര് കേട്ട ഹിരൺ ഒന്ന് നടുങ്ങി.
ദയനീയ ഭാവത്തോടെ അനീറ്റയുടെ മുഖത്തേയ്ക്ക് നോക്കിയ ഹിരണിന്റെയും അനീറ്റയുടെയും മിഴികൾ ഒരു പോലെ നിറഞ്ഞൊഴുകി.