മനസ്സിൽ പലവിധ ചിന്തകളും ആയി അവൻ വണ്ടി ഓടിച്ചു. ഒരു പതിനഞ്ച് മിനിട്ടും കൂടി എടുത്തു അവൻ മനുവിന്റെ വീടിനു അടുത്ത് എത്താൻ.വണ്ടി നിർത്തി കൈ നടുവിന് കുറുകെ പിടിച്ച് ഒന്ന് മൂരി നിവർന്നു. ഗൂഗിൾ അമ്മച്ചിക്ക് മനസ്സിൽ ഒരു നന്ദിയും പറഞ്ഞു വണ്ടി സ്റ്റാൻഡിൽ വച്ചു ഇറങ്ങി. നന്ദി മറ്റൊന്നും കൊണ്ടല്ല റൂട്ട് തെറ്റിക്കാതെ ആദ്യമായിട്ടാണ് പറഞ്ഞ സമയത്തിലും മുന്നെ അമ്മച്ചി എത്തിച്ചത്.
നേരത്തെ എത്താം എന്ന് പറഞെങ്കിലും ഇത്രയും നേരത്തെ എത്തും എന്ന് കരുതിയില്ല ………
ആൾക്കൂട്ടത്തിനിടയിൽ നിന്നു വന്ന ഒളിയമ്പുകൾ.അത് തനിക്കു നേരെ ആയിരുന്നു എന്ന് വളരെ പെട്ടന്ന് അവൻ മനസിലാക്കി. ചിരിച്ചു കൊണ്ട് കൈ നീട്ടി തനിക്കു മുന്നിൽ മനുവിന്റെ അച്ഛൻ.
ചമ്മല് മാറ്റാൻ ഒരു 100 വാട്സ് ചിരി ചിരിച്ചു കൊണ്ട് ഹിരൺ മനുവിന്റെ അച്ഛന് കൈ കൊടുത്തു.
പപ്പ തോട്ടത്തിലാ അങ്കിളേ… പെട്ടന്ന് പോയതാ..ഞാനും കൂടെ ചെല്ലേണ്ടതായിരുന്നു. ഇവിടെ വരേണ്ടത് കൊണ്ട ഞാൻ പോകാതിരുന്നത്. അമ്മമാര് തനിച്ചല്ലേ അല്ലെ ഞാൻ ഇന്നലെ തന്നെ വന്നേനെ…
അല്പം ചടപ്പോടെ ഹിരൺ ഉണ്ടായ കാര്യം അങ്ങ് പറഞ്ഞു.
ടപ്പേ…
ആാഹ്ഹ്…..
പിന്നിൽ നിന്നും മുതുകിൽ അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ ഒന്ന് ഞെളിഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നോക്കി.
വേറെ ആരുവല്ല. മഞ്ജു ആന്റി.. മനുവിന്റെ അമ്മ…
എവിടെ പോയി കിടക്കുവായിരുന്നെടാ ചെറുക്കാ. ഇതാണോ നീ തലേന്നെ എത്തിക്കോളാം എന്ന് പറഞ്ഞത്.. അതും പോരാഞ്ഞിട്ട് കേറി വന്ന സമയം നോക്കിക്കേ ….. 😏