കൂടുതൽ ആലോചിച്ചു സമയം കളയാതെ ശരീരത്തിന്റെ അവശതയെ മനസുകൊണ്ട് കീഴടക്കി ഹിരൺ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു.
തോംസനോട് പറയണോ എന്ന് ചിന്തിച്ചത് അത് പോലെ തന്നെ വേണ്ട എന്ന് വച്ചു. അവരെ ഉണർത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള സമയം ഒട്ടു ഇല്ല താനും.
ഗൂഗിൽ മാപ് ഇട്ട് ഹിരൺ കൈ കൊടുത്തു.
വന്നതിലും വേഗതയിൽ അവൻ തിരിച്ചു പാഞ്ഞു. ഒരേ ഒരു ലക്ഷ്യം മാത്രം റിൻസി.
കിടങ്ങറ ഒക്കെ കഴിഞ്ഞതും മൂത്രം ഒഴിക്കാതെ രക്ഷ ഇല്ല എന്ന് തോന്നിയ ഹിരൺ വണ്ടി സൈഡ് ആക്കി. കല്യാണ വീട് ആണോ മതിലിൽ ഇലുമിനേഷൻ ലൈറ്റ് ഒക്കെ ഉണ്ടല്ലോ. ഇവിടെ വേണ്ട. അല്പം കൂടി പോകാം.മനസ്സിൽ അങ്ങനെ കരുതി എങ്കിലും നിർത്തിയ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടുക മാത്രേ അവനു രക്ഷ ഉണ്ടായിരുന്നുള്ളു.
മൂത്രം തുമ്പത്തു പൊട്ടൻ എത്തി നിന്നാൽ പിന്നെ വേറെ എന്ത് ചെയ്യാൻ.
പാന്റിന്റെ കൊളുത്തും സിബും ഒക്കെ ഒരു വിധം ഊരി ഹിരൺ ആ വീടിന്റെ മതില് കഴിഞ്ഞു ഉള്ളിലേക്ക് ഇറങ്ങി നിന്ന് ഡാം അങ്ങ് തുറന്നു വിട്ടു.
ആഹ്ഹ്ഹ് വൂ ആശ്വാസം……
സ്വയം പറഞ്ഞു ആശ്വസിച്ചു ചെറുക്കനെ എടുത്തു അകത്തിട്ട് പാന്റും സിബും ഇട്ടതും ഒരു പെണ്ണിന്റെ അലർച്ച കേട്ടതും ഒരുമിച്ചായിരുന്നു.
ആആആആ……..
ആദ്യം ഒന്ന് ഭയന്ന് പോയെങ്കിലും ശബ്ദം കേട്ടത് മുന്നെ കണ്ട വീട്ടിൽ നിന്നുമാണെന്ന് മനസിലാക്കിയ അവൻ അങ്ങോട്ടേക്ക് ഒന്ന് തല ഉയർത്തി നോക്കാനാഞ്ഞതും ദേ വരുന്നു അടുത്ത പണി.
അടി വയറ്റിൽ ഒരു ഉരുണ്ടു കയറ്റം പോലെ ഒട്ടും സമയം വേണ്ടി വന്നില്ല. വയറു മൊത്തത്തിൽ ഒന്ന് ഉൾവലിഞ്ഞതും അവന്റെ വായ തന്നെ തുറന്നു. ഒരു നെടു നീളൻ വാള്. ഒന്നിൽ നിന്നില്ല ഒരേ പോലെ ഉള്ള മൂന്നെണ്ണം. കുടല് തള്ളി പുറത്തു പോയോ എന്ന് പോലും അവനു തോന്നി പോയി.