ഹിരൺ കണ്ണ് തുറന്നത് കണ്ടു കൂട്ടത്തിൽ ഒള്ള ഒരാള് വന്നു അവനെ വലിച്ചു പൊക്കി കയ്യിലെ കെട്ടഴിച്ചു മുന്നോട്ടു തള്ളി. മുന്നിൽ കിടന്നിരുന്ന ഡസ്ക് മറിച്ചു കൊണ്ട് അവൻ അലച്ചു വീണു. ഒച്ച കേട്ട് കൂട്ടം പിരിഞ്ഞു എല്ലാവരും അങ്ങോട്ടേക്ക് നോക്കി.
വീണ്ടും പിടിച്ച് എണീറ്റു നിന്ന ഹിരൺ കാണുന്നത് ആൾക്കൂട്ടത്തിന് നടുവിൽ കരഞ്ഞു തളർന്നു നിൽക്കുന്ന തന്റെ അമ്മയെ ആണ്.
അമ്മയെ കണ്ട ആശ്വാസത്തിൽ അവന്റെ മനസ്സിൽ ഉണ്ടായ സമാധാനത്തിനു ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും അല്പയുസ് ആയിരുന്നു
ശര വേഗത്തിൽ പാഞ്ഞു വന്ന അമ്മ അവന്റെ മുഖം ചേർത്ത് അടിച്ചു
അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാതെ ആയോടാ മഹാ പാപി……
ചുറ്റും കൂടി നില്കുന്നവരുടെ മുഖത്തു തെളിഞ്ഞ പുച്ഛം അതിനിടയിൽ തന്റെ മുഖത്തു അടിയേറ്റത് കണ്ടു കണ്ണടച്ച് മുഖം തിരിച്ചു നിന്നത് ആൻസി അമ്മച്ചി മാത്രം. ഏതു സാഹചര്യത്തിൽ ആയാലും തന്റെ മേൽ ഒരു പൊടി വീണാൽ ആ മനസിന് താങ്ങാൻ കഴിയില്ല എന്നുള്ളത് അവന്റെ ഉള്ളിൽ ആ അവസ്ഥയിലും കുളിരേകി.
പക്ഷെ അമ്മ… സങ്കടവും സാഹചര്യവുമെല്ലാം ദേഷ്യമെന്ന വികാരമായി മാറിയ ആ അമ്മ മനസ് തന്റെ മകനെ കൊല്ലാനുള്ള ദേഷ്യത്തിൽ മാറി മാറി അവനെ അടിച്ചു കൊണ്ടേയിരുന്നു.
കാര്യ കാരണങ്ങൾ എന്തെന്ന് പോലും തിരക്കാൻ തന്റെ പെറ്റ അമ്മ പോലും തയ്യാറാവതത്തിൽ മറ്റുള്ളവരുടെ ആക്രോശങ്ങളും പരിഹാസങ്ങളുമെല്ലാം അവനു മുന്നിൽ ഒന്നുമല്ലാതെ ആയി തീർന്നു.
മനസ്സിൽ കാര മുള്ളു കുത്തിയിറങ്ങുന്ന വേദനയിലും അവൻ അനങ്ങാതെ തന്നെ നിന്നു. അടിയേറ്റ് അവന്റെ ചുണ്ട് മുറിഞ്ഞു ചോര ഇറ്റി വീണു. കണ്ണിൽ നിന്നും ഒരുകി ഇറങ്ങിയ കണ്ണുനീരിനു പോലും അതെ ചോരയുടെ നിറം ആയിരുന്നു.