പിന്നിൽ നിന്നാ ആരോ ഒരാൾ അവളുടെ മുടി ഉയർത്തി പിടിച്ചപ്പോൾ ഹിരൺ വിറയാർന്ന കൈകളാൽ ആ താലി അവളുടെ കഴുത്തിൽ അണിയിച്ചു.
ആ നേരമത്രയും അവൾ കൈകൾ കൂപ്പി തൊഴുതു പിടിച്ചു.
തനിക്കു മേലെ വീണ പുഷ്പങ്ങൾ പോലും തന്നെ പ്രഹരിക്കുന്നതായി അവനു തോന്നി. മുന്നിൽ വീണു കിടക്കുന്ന പൂവിതളിനു പോലും തന്നോട് അറപ്പു പോലെ.
സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്ന വേളയിൽ അവൾ മിഴികൾ പൂട്ടി നിന്ന് അവകാശം എന്നോണം അത് ഏറ്റു വാങ്ങി.
…….,.
അടിമാലി കഴിഞ്ഞു കാർ ഇടുക്കി ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു.
ആൻസി അമ്മച്ചി ഡ്രൈവിംഗ് സീറ്റിലും മുന്നിൽ അമ്മയും പിന്നിൽ ഹിരണും അവൻ താലി കെട്ടിയ പെണ്ണും.
എല്ലാവരുടെയും മനസ്സുകൾ കലങ്ങി മറിഞ്ഞിരിക്കുന്നു. മിഴികൾ നിറഞ്ഞു ഒഴുകുന്നു.
നിന്റെ കൂടെ ഒരു വീട്ടിൽ തനിച്ചു കഴിയാൻ ഭയം ആണെന്ന് അമ്മ പറഞ്ഞ വാക്കുകൾ
റിൻസി മാത്രമല്ല ആൻസിയും ഇവിടെ ഉള്ളതാണ് അത് കൊണ്ട് എന്റെ വീട്ടിൽ വരരുത് എന്ന് പപ്പാ പറഞ്ഞ വാക്കുകൾ.
കൂട്ടം കൂടി നിന്നവർ പറഞ്ഞുണ്ടാക്കിയ കഥകൾ.
വെള്ളമടിച്ചു പെണ്ണിനെ പീഡിപ്പിക്കാൻ ശ്രെമിച്ചതാണ്….
അല്ല അവൾ വിളിച്ചു കയറ്റിയതാണ്..
ഏയ് ഇവര് പണ്ടേ ഇഷ്ടത്തിൽ ആയിരുന്നു..
അല്ല…. ഇവര് ലിവിങ് ടുഗെതർ ആയിരുന്നു…
കല്യാണത്തിന് മുന്നെ ഒന്ന് കൂടി കൂടാൻ വന്നതാ അവൻ..
ഈ പെണ്ണ് രണ്ടു വട്ടം ഗർഭിണി ആയതാ ഇവൻ കാരണം….
അങ്ങനെ വായ്മൊഴികളും ഇല്ല കഥകളും ഒക്കെ നിറഞ്ഞടിയ ദിവസം.
ഹിരൺ ഒരു വേള അവളുടെ മുഖത്തേയ്ക്ക് പാളി നോക്കി.
എങ്ങലടിച്ചു കൊണ്ട് വിതുമ്പി കരയുന്നു.