♥️അവിരാമം♥️ 3 [കർണ്ണൻ]

Posted by

ആരാണിവൾ എന്തിനാണ് എന്റെ ജീവിതത്തിലേക്ക് ഇരുട്ട് മൂടി കൊണ്ട് കടന്നു വന്നത്. ഒന്നുറപ്പാണ് ജീവിതത്തിൽ താൻ ആദ്യമായി ഇവളെ കണ്ടത് കതിർമണ്ഡപത്തിൽ വച്ചാണ്. എന്നിട്ടും എന്തിനു ഇവൾ മറ്റുള്ളവർ പറഞ്ഞത് അംഗീകരിച്ചു…..

ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവൾ അവന്റെ മനസ്സിൽ തീ കനൽ എരിയിച്ചു….

…..

……..

………….

ഒരു സിനിമ കഥ വിവരിക്കും പോലെ ഹിരൺ നടന്നതെല്ലാം ബിൻസിയോട് പറഞ്ഞു. റിൻസിയുടെയും അനീറ്റയുടെയും കാര്യങ്ങൾ ഒഴിച്ച്. അത് മറ്റൊന്നും കൊണ്ടല്ല ഈ അവസ്ഥയിൽ അത് പറയുന്നത് ഉചിതം ആയി അവനു തോന്നിയില്ല.

കഥകളെല്ലാം കേട്ട് ബിൻസി വിതൂരതയിലേക്ക് നോക്കി ചിന്തയിൽ മുഴുകി.

ഹിരൺ ബിൻസിയുടെ മടിയിലേക്ക് തല ചായിച്ചു കണ്ണടച്ച് അവളുടെ വയറിനോട് മുഖം ചേർത്ത് കിടന്നു. ഹിരണിന്റെ മുടിയിൽ തലോടികൊണ്ട് അവളും അതെ ഇരിപ്പു തുടർന്നു.

ഓർമ വച്ച നാൾ മുതൽ സ്വന്തമാകണമെന്ന് ആഗ്രഹിച്ചതും മോഹിച്ചതും സ്നേഹിച്ചതും റിൻസിയെ. ഒരു പരാതിയും പരിഭവവും ഇല്ലാതെ തന്നെ കളങ്കമില്ലാതെ സ്നേഹിക്കുന്ന അനീറ്റ. അതിനിടയിൽ ഇന്ന് താൻ ചാർത്തിയ താലിയും സിന്ദൂരവും അണിഞ്ഞു തന്റെ ഭാര്യ എന്ന സ്ഥാനത്തു ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആരാണെന്നോ എന്താണെന്നോ അറിയാത്ത തീർത്തും അപരിചിതയായ ഒരുവൾ.

ചിന്തകളിൽ മുഴുകിയ ഹിരണിന് തല പൊട്ടി പൊളിയുന്ന പോലെ തോന്നി….

തുടരും…..

കർണ്ണൻ

Leave a Reply

Your email address will not be published. Required fields are marked *