ഒരു ലോഡ് പുച്ഛം വാരി വിതറി മഞ്ജു ആന്റി ഹിരണിനു കണക്കിന് കൊടുത്തു..
അങ്കിളിനോട് പറഞ്ഞ അതെ പല്ലവി അവൻ വീണ്ടും ആവർത്തിച്ചു.
അങ്ങനാന്നെ നിനക്ക് വെളുപ്പിന് അവിടുന്ന് പോരായിരുന്നല്ലോ. ഒരു 6 മണിക്ക് പോന്നിരുന്നേ എങ്ങനെ ആണേലും പത്തു മണി ഒക്കെ ആവുമ്പൊ ഇവിടെ എത്താവായിരുന്നു. ഇപ്പൊ നോക്കിക്കേ ഇവിടുത്തെ എല്ലാ പരിപാടിയും കഴിഞ്ഞു……
അത് ആന്റി റിൻസിയെ റെയിൽവേ സ്റ്റേഷനിൽ വിടണമായിരുന്നു. അതാ ഞാൻ ലേറ്റ് ആയത്…….
ഓഹ്… സാറിനു പിന്നെ എല്ലാത്തിനും ന്യായീകരണം ഉണ്ടല്ലോ………
അപ്പോളേക്കും ആരോ വന്നു മഞ്ജുവിനെ തിരക്കി.
അകത്തേക്ക് പോകുന്ന പോക്കിന് തിരിഞ്ഞു നിന്നു മഞ്ജു ഹിരണിനോട് പറഞ്ഞു.
ഡാ… വന്ന പോലെ അങ്ങ് പോയേക്കല്ല് ഇവിടെ കാണണം. തിരക്കൊന്നു കഴിഞ്ഞോട്ടെ. എന്നിട്ട് ഞാൻ ബാക്കി താരം……
ഒരു ചിരിയോടെ അവൻ തിരിഞ്ഞു അങ്കിളിനെ നോക്കി കണ്ണടച്ച് കാണിച്ചു.
നീ വരാൻ വൈകിയതിന്റെയാ കാര്യമാക്കണ്ട……
ഏയ്.. ആന്റിയെ എനിക്ക് അറിയാവുന്നതല്ലേ……..
ഹിരൺ ചുറ്റും ഒന്ന് കണ്ണോടിച്ചു. പരിചയം ഉള്ള ആരും തന്നെ ഇല്ല. ആകെ അങ്കിളും ആന്റിയും മാത്രം. അവരാണേ തിരക്കിലും.
ഈ കൂട്ടുകാര് തെണ്ടികളൊക്കെ എവിടാണാവോ പോസ്റ്റ് ആയല്ലോ..
മനസ്സിൽ ചിന്തിച്ചത് അങ്കിൾ മാനത്തു കണ്ടു
ഹിരൺ ഫ്രെണ്ട്സ് എല്ലാവരും മനുവിന്റെ കൂടെ കളത്തിൽ ഉണ്ട് എല്ലാവർക്കും വയലൊക്കെ ചുറ്റി കാണണം എന്ന് പറഞ്ഞു പോയതാ. അങ്ങോട്ട് പോയി അവരോടൊപ്പം കൂടിക്കോ. ഇവിടെ ഒറ്റയ്ക്ക് നിന്ന മുഷിയും……