ഹിരൺ തിരിച്ചും കൊളുത്തി…
അളിയാ നീ കാര്യമായിട്ട് പറഞ്ഞതാണോ.. എന്ന ഇന്ന് തന്നെ ഞാൻ നിങ്ങളെ തമ്മിൽ ഒരുമിപ്പിക്കും.. എന്നിട്ട് വേണം എനിക്ക് അവളെ തലേന്ന് കളയാൻ.. അല്ല എനിക്കൊന്നു വിശ്രമിക്കാൻ…..
അയ്യടാ… കണ്ട പതാള കരണ്ടിയെ ഒക്കെ ആർക്കു വേണം. മോൻ തന്നെ അങ്ങ് ചുമന്ന മതി……
ഹിരണിന്റെ മറുപടി കേട്ടു തോംസന്റെ ഒപ്പമിരുന്ന വിവേക് പൊട്ടി ചിരിച്ചു..
അധികം ഫ്രണ്ട്‌സ് ഒന്നുവില്ല. ഫിലോസഫി ആയതു കൊണ്ട് 8 ആണും 5 പെണ്ണും ആകെ പതിമൂന്ന് പേരാണ് ഡിഗ്രി ചെയ്യുമ്പോ ഉണ്ടായിരുന്നത് അവർ തന്നെ പിജിയും ഒന്നിച്ചു ചെയ്തു.
വേറെ ആരും വന്നില്ലെടാ തോമ……
എല്ലാവരും ഉണ്ടായിരുന്നു. അവന്മാർക്ക് വേറെ എന്തോ പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞു പോയി നീ വരുമ്പോ പോസ്റ്റ് ആവണ്ട എന്ന് കരുതി ഞങ്ങള് നിന്നതാ……
പെൺകിടങ്ങൾ ആരും വന്നില്ലേ…..
എല്ലാം ഉണ്ട്… എല്ലാം കൂടി കൊയ്തിനു പോയേക്കുവാ……
എന്തോന്ന്….
റീൽസോളികൾ എല്ലാം കൂടി നെല്ലിന് ഇടയിൽ കിടന്നു ആടുന്നുണ്ട്……
വിവേകിന്റെ വക ആയിരുന്നു മറുപടി.
ഈ നട്ടുച്ച വെയിലത്തോ.. പ്രാന്ത്…
ആ എന്ന പ്രാന്ത് കൂടിയത് നിന്റെ കാമുകിയ്ക്കാ അനീറ്റയ്ക്ക് . അവളാ എല്ലാവരെയും വിളിച്ചു കൊണ്ട് പോയത്…….
നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ആ വട്ടു പെണ്ണ് എന്തേലും പറഞ്ഞെന്നും പറഞ്ഞു എനിക്കിട്ടു ഉണ്ടാക്കരുത് എന്ന് . അവന്റൊരു കാമുകി…പുല്ല്…….
ഹിരൺ വിവേകിനു നേരെ വിരൽ ചൂണ്ടി പറഞ്ഞു
ഹാ അതെന്ന അളിയാ അങ്ങനെ ഒരു വർത്താനം. അവള് സുന്ദരി അല്ലെ. നീ ഒന്ന് മൈൻഡ് ആകെന്നെ….