തോംസൻ വിവേകിനു പിന്തുണയുമായി എത്തി..
എന്നോട് എങ്ങാനും ആണ് അവൾക്കു അങ്ങനെ ഒരു മോഹം തോന്നിയിരുന്നതെങ്കിൽ ഇപ്പൊ അവളുടെ മൂലവും പൂരാടവും ഒക്കെ ഒന്നായേനെ…
അവളൊരു സെക്സി ബോംബ് തന്നെ അല്ലെ അളിയാ…..
ആണോ ഞാൻ പക്ഷെ അങ്ങനെ നോക്കിയിട്ടില്ല….
ഓഹ് ഇങ്ങനെ ഒരു മണുങ്ങൂസ്.
ഇവിടെ ഓരോരുത്തരുമാര് അവളുമാരുടെ പിന്നാലെ നടന്നിട്ട് പട്ടി മൈൻഡ് ആണ്. ഇവിടെ ഒരുത്തൻ നേരെ തിരിച്ചും…
നീ ഒരു ടൈം പാസിനെങ്കിലും അവളോട് ഒന്ന് സല്ലപിക്കെടാ……..
എടാ തോമ.. ഈ പ്രണയം എന്ന് പറയുന്നത് കാമം മാത്രം അല്ല…… അത് നമ്മൾ പോലും അറിയാതെ തന്നെ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ഒരു വികാരം ആണ്… കാമത്തെക്കാൾ അപ്പുറം ആണ് അതിന്റെ ഫീൽ…. ആ ഫീൽ എനിക്ക് അവളോട് ഇല്ല….
ആ അല്ലേലും എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കിട്ടാറില്ല…..
നീ അടിക്കുന്നുണ്ടോ ഞങ്ങള് ഒരു 3 എണ്ണം കഴിഞ്ഞു ഇരിക്കുവാ…..
വേണ്ടെടാ എനിക്ക് തിരിച്ചു വണ്ടി ഓടിക്കാനുള്ളതാ…. മാത്രവല്ല അടിച്ചിട്ട് വീട്ടിൽ ചെല്ലാനും പറ്റില്ല……
സാധനം കുറച്ചേ ഉള്ളു അത് കൊണ്ട് നിർബന്ധിക്കുന്നില്ല…. 😜
ഹിരൺ ……
വിളി കേട്ടു അവൻ തിരിഞ്ഞു നോക്കി..
അനീറ്റ മുറ്റത്തു നിൽക്കുന്നു.
മമ്…
ഒന്ന് വരുവോ…..
എങ്ങോട്ട്…….
എനിക്ക് ഒന്ന് സംസാരിക്കാൻ.ഒരു കാര്യം പറയാൻ…….
എനിക്ക് കേൾക്കാൻ താല്പര്യം ഇല്ലെങ്കിലോ…
വിരിഞ്ഞ പുഞ്ചിരിയോടെ നിന്നിരുന്ന അനീറ്റയുടെ മുഖം ഇരുണ്ടു മൂടി…കണ്ണുകളിൽ നീർതുള്ളികൾ നിറഞ്ഞു തുളുമ്പി..