♥️അവിരാമം♥️ 3 [കർണ്ണൻ]

Posted by

തോംസന്റെ ചോദ്യങ്ങൾ ഹിരണിന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി അലയടിച്ചു.

ശെരിയാണ് ഒരിക്കൽ പോലും അവൾ പറഞ്ഞിട്ടില്ല പ്രണയം ആണെന്ന്. മറ്റുള്ളവർ പറഞ്ഞപ്പോ താനായിട്ട് ചോദിക്കാനും പോയില്ല.

കഴിഞ്ഞ 4 വർഷം എങ്ങനെ ഒക്കെ അവഗണിക്കാമോ അങ്ങനെയൊക്കെ താൻ അവളെ അവഗണിച്ചു. ഒന്നും സംസാരിക്കാതെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ.. എന്തിനായിരുന്നു.. ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അത് മനസിനെ നീറ്റി.

നീ അവളോട്‌ സല്ലപിക്കുക ഒന്നും വേണ്ട.. പറ്റുമെങ്കിൽ അവൾക്കു എന്താ പറയാനുള്ളത് എന്നെങ്കിലും ഒന്ന് കേൾക്കാൻ നോക്ക്. അവള് അടുത്ത മാസം ജർമ്മനിക്ക് അവളുടെ പപ്പയുടേം മമ്മിയുടേം അടുത്തേക്ക് പോകുവാണ്…..

ഹിരൺ അതെ മൗനം തുടർന്നു. കാരണം മറുപടി പറയാൻ അവനു വാക്കുകൾ ഉണ്ടായിരുന്നില്ല. ഇത്രയും കാലം അനീറ്റയെ ഒരു സുഹൃത്തായി പോലും തനിക്കു കാണാൻ പറ്റാത്തത്തിലുള്ള അവജ്ഞ ആയിരുന്നു അവന്റെ മനസ് മൊത്തം.

ദേഷ്യ ഭാവം മാറി മുഖത്തു വിഷാദം തെളിഞ്ഞത് കണ്ടിട്ട് വിവേക് ഇടയിൽ കയറി

തോമ മതി ഓരോന്നു പറഞ്ഞു അവന്റെ മൂഡ് കളയണ്ട……

അവന്റെ മൂഡ് കളയാനോ അവനെ സങ്കട പെടുത്താനോ പറഞ്ഞതല്ല.. ഇപ്പൊ അവളോട്‌ ഇവൻ കാണിച്ച അവഗണന പറഞ്ഞത് കൊണ്ടാണ് മുഖം ഇങ്ങനെ ആയതെങ്കിൽ ഇത്രയും കാലം അത് അനുഭവിച്ച അവളുടെ മാനസിക അവസ്ഥ എന്താണെന്നു ഒന്ന് ഓർത്താൽ മതി……

നിന്നെ നിർബന്ധിക്കാനൊന്നും ഇല്ല പറ്റുമെങ്കിൽ പോയി ഒന്ന് സംസാരിക്ക്‌ ഒരു സോറി പറയാൻ പറ്റും എങ്കിൽ പറയ് …..

തോമസൻ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ആഞ്ഞു വലിച്ചു ഊതി വിട്ടു. ആരോടോ ഉള്ള ദേഷ്യം തീർക്കുന്ന ഭാവത്തോടെ.

Leave a Reply

Your email address will not be published. Required fields are marked *