ഒന്നും പറയാനില്ലാതെ തല കുമ്പിട്ടു നിന്ന ഹിരണിന്റെയും ദേഷ്യത്തിൽ ചുവന്നു നിന്ന തോമസന്റെയും മുഖത്തേയ്ക്ക് മാറി മാറി നോക്കിയതല്ലാതെ വിവേകും ഒന്നും മിണ്ടിയില്ല.
കളത്തിന്റെ അകത്തളത്തിൽ കെട്ടി നിന്ന മൗനത്തിനു വിരാമമിട്ടത് ഹിരണിന്റെ ബൂട്ടിന്റെ ശബ്ദം ആയിരുന്നു. പുറത്തേക്കു നടക്കും തോറും കുറഞ്ഞു വന്ന അവന്റെ ബൂട്ടിന്റെ ശബ്ദം വേഗത്തിൽ അടുത്ത് വന്നത് കേട്ടു തോസനും വിവേകും ഒരുമിച്ചു തല ഉയർത്തി നോക്കിയപ്പോൾ കാണുന്നത് ഗ്ലാസിൽ പകർന്നു വച്ച വോഡ്ക വെള്ളം പോലും ചേർക്കാതെ ഒറ്റവലിക്കു കുടിച്ചിറക്കുന്ന ഹിരണിനെയാണ്. രണ്ടു ഗ്ലാസിൽ ഉണ്ടായിരുന്നത് പോരാ എന്ന് തോന്നിയിട്ടാണോ എന്തോ. കുപ്പിയിൽ ഇരുന്നത് രണ്ടു കവിൾ അപ്പാടെ വായിലേക്ക് കാമത്തി അവൻ കുടിച്ചിറക്കി.
തൊണ്ടയിലൂടെ എരിഞ്ഞിറങ്ങിയ മദ്യത്തിന്റെ പുകച്ചിലിനും അപ്പുറം അവന്റെ മനസും നീറി പുകഞ്ഞു. തോംസന്റെ ചുണ്ടിൽ ഇരുന്ന സിഗ് എടുത്തു വലിച്ചു ഊതി വിട്ടു കൊണ്ട് ഹിരൺ പുറത്തേക്കു നടന്നകന്നു.
തങ്ങൾക്കു മുന്നിൽ നടന്നത് എന്താണ് എന്ന് മനസിലാകാത്ത പോലെ ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. പത്തു മില്ലിക്കു നൂറു മില്ലി വെള്ളം ചേർത്ത് കുടിക്കുന്നവൻ ആണ് ഒരു തുള്ളി പോലും വെള്ളം ചേർക്കാതെ അടിച്ചത് എന്നത് ഇരുവർക്കും അത്ഭുതം ആയിരുന്നു.
സിഗരറ്റ് വലിച്ചു ഊതി വിട്ടു കൊണ്ട് ഹിരൺ ചുറ്റും നോക്കി.മുറ്റത്തിന്റെ കോണിലായി അരമതിൽ കെട്ടി നിർത്തിയിരിക്കുന്ന മാവിൻ ചുവട്ടിൽ ഇരിക്കുന്നുന്നുണ്ട് അനീറ്റ