അനിയേട്ടൻ എന്റെ ഒപ്പം ഫ്രണ്ട് സീറ്റിലും, കൃപേച്ചിയും അനുമോളും ബാക്ക് സീറ്റിലുമായിട്ടാണ് ഇരിക്കുന്നത്.
ഫ്രണ്ട് സീറ്റിൽ എന്റെ ഒപ്പം ഇരിക്കുന്ന അനിയേട്ടനെ ഞാൻ തല ചെരിച്ച് ഒന്ന് നോക്കി. കോഫിഷോപ്പിൽ നിന്ന് ഇറങ്ങി വന്നതിന് ശേഷം ചേച്ചി വളരെ സ്നേഹത്തോടെ സംസാരിച്ചതിന്റെ സന്തോഷത്തിലാണ് കക്ഷി, പക്ഷെ ആ ചിരി കൊലച്ചിരിയാണെന്ന് പാവം അറിയുന്നില്ലല്ലൊ.
കുറേ നേരം കഴിഞ്ഞ് വീണ്ടും ഞാൻ സെന്റർ മീറ്റിലൂടെ ചേച്ചിയെ നോക്കി, വണ്ടിയുടെ ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി യാത്ര ആസ്വദിച്ചിരിക്കുകയാണ് കൃപയേച്ചി.
“അല്ല ചേച്ചി.. നേരെ എങ്ങോട്ട പോകണ്ടേന്ന് പറഞ്ഞില്ലല്ലൊ..? തിരുവല്ലയ്ക്കാണൊ അതൊ പന്തളത്തേക്കോ (ചേച്ചിടെ വീട്)..?
ഞാൻ ചേച്ചിയോട് ചോദിച്ചു.
അതെന്തൊ ചോദ്യമാടാ..! അവളും മോളും നേരെ എന്റെകൂടെ എന്റെ വീട്ടിലേക്കല്ലേ വരേണ്ടത്..! ഇല്ലേൽ നാട്ടുകാര് എന്തൊ വിചാരിക്കും” എന്റെ ചോദ്യത്തിന് അനിയേട്ടനാണ് മറുപടി തന്നത്.
“അനിയേട്ടന്റെ വീട്ടിലേക്കു വണ്ടി പോട്ടെ അച്ചു..!” അനിയേട്ടൻ പറഞ്ഞുനിർത്തിയതും ചേച്ചി പറഞ്ഞു. അതുകേട്ടതും അനിയേട്ടൻ പിന്നിലേക്ക് തിരിഞ്ഞ് കൃപയേച്ചിയെ നോക്കി ഒന്ന് ചിരിച്ചു, ‘സ്വല്പം ഗമയോടെ ഉള്ള ചിരി’
“കൃപെ നമുക്ക് എന്തേലും കഴിക്കണ്ടേ..? മോളും വിശന്ന് ഇരിക്കുവായിരിക്കും!” ചേച്ചിയോട് അനിയേട്ടൻ ചോദിച്ചു.
ചേച്ചി: “അയ്യോ ശെരിയാണല്ലോ..! വാവേ നിനക്ക് വിശക്കുന്നുണ്ടോ..?”
അനുമോളെ മാറോട് ചേർത്ത് പിടിച്ച് ചോദിച്ച ശേഷം എന്റെ നേരെ നോട്ടംതിരിച്ച കൃപേച്ചി.
“അച്ചു വണ്ടി ഏതേലും നല്ലൊരു ഹോട്ടല് കാണുവാണെങ്കിൽ ഒതുക്കണെ..”