ഡ്രസ്സ് ഇട്ട ശേഷം അവൾ എന്റെ അടുത്തേക്ക് വന്ന് എന്നെ ഇറുകെ കെട്ടിപിടിച്ചു..
“ഞാൻപോട്ടെ” എന്റെ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ച ശേഷം അവൾ ചോദിച്ചു.
ഒരു പുഞ്ചിരിയോടെ ഞാൻ അവളെ എന്നിലേക്ക് സ്വല്പംകൂടെ ചേർത്ത് പിടിച്ചുകൊണ്ട്..
“നി എപ്പഴ പെണ്ണെ എന്റെ കൂടെ ഇറങ്ങി വരുന്നെ..!” അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് ഞാൻ ചോദിച്ചു..
“സ്രേയേച്ചിടെ കാര്യം നിനക്ക് അറിയാവുന്നതല്ലെടാ..? ചേച്ചിടെ ജീവിതം ഒരു കരയ്ക്കടുക്കാതെ എനിക്കിപ്പൊ ഒരു തീരുമാനവും എടുക്കാൻ കഴിയില്ല” സ്വല്പം ഗൗരവത്തോടെ അവൾ പറഞ്ഞു.
“ചേച്ചി ഇപ്പഴും പഴേതൊക്കെ ആലോചിച്ച് ഇരിക്കുവ അല്ലെ..?” പുരികം ചുളിച്ച് സ്വല്പം ഗൗരവത്തിൽ ഞാൻ ചോദിച്ചു.
“അത് അത്ര പെട്ടാണ് മറക്കാൻ കഴിയില്ലല്ലൊ..!!! അതൊക്കെ പോട്ടെ.. നീ ചെല്ലാൻ നോക്ക്.. ഇനി നിന്ന് സമയം കളയണ്ട” എന്നിൽ നിന്ന് അടർന്ന് മാറിക്കൊണ്ട് അവൾ പറഞ്ഞു.
“എന്ന ശെരിയടി..! ഞാൻ പോട്ടെ” വണ്ടിയുടെ ചാവി പോക്കറ്റിൽ തന്നെ ഉണ്ടൊ എന്ന് പരിശോധിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“എന്ന പൊക്കോ” ഒരു ചിരിയോടെ അവൾ പറഞ്ഞു.
അവളെ വീടിന്റെ പിന്നിലെ ബാത്‌റൂമിന്റെ അവിടെവരെ കൊണ്ടാക്കിയ ശേഷം ഞാൻ തിരിഞ്ഞു നടന്നു.
“അച്ചുമോനൊന്ന് നിന്നെ..!”
തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അവളെന്നെ പിന്നിൽ നിന്നും വിളിച്ചു, ഞാൻ തിരിഞ്ഞ് അവളെ നോക്കി.
“ഇത്രേം നേരം നമ്മൾ ഒരുമിച്ചുണ്ടായിരുന്നിട്ടും നി കൃപയേച്ചിയെ കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ” ഒരു വഷളൻ ചിരിയോടെ അവൾ എന്നോട് ചോദിച്ചു..