ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞുകാണും കണ്ണിലേക്ക് ഉറക്കംകേറി വന്ന ഞാൻ പട്ടികുര കേട്ട് വീണ്ടും കണ്ണ് തുറന്നു.
“ഈ മൈരുങ്ങൾക്കൊക്കെ രാത്രി ഉറക്കവൊന്നും ഇല്ലെ”
എന്ന് പിറുപിറുത്തുകൊണ്ട് ബെഡ്ഷീറ്റ് എടുത്ത് തലവഴി മൂടി കിടന്നു…. അപ്പഴാണ് വീടിന്റെ മുറ്റത്ത് ആരോ നടക്കുന്നതിന്റെ കൽപെരുമാറ്റം ഞാൻ കേട്ടത്..
ബെഡ്ഷീറ്റ് എടുത്ത് മാറ്റിയ ഞാൻ കട്ടിൽ നിന്നും എഴുന്നേറ്റു, റൂമിലെ ലൈറ്റ് ഓൺ ചെയ്ത ശേഷം ജനലിന്റെ സൈഡിൽ വന്ന്നിന്ന് പുറത്തേക്ക് നോക്കി.. പുറത്ത് ഇരുട്ടായതുകൊണ്ട് ശെരിക്കും ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല, ഞാൻ വീണ്ടും ചുറ്റിനുമൊന്ന് നോക്കി..! ഒരു പൂടയും കാണാനില്ല.
തിരിഞ്ഞ് നടന്ന ഞാൻ നേരെ ചെന്ന് ലൈറ്റ് അണച്ചശേഷം ബെഡ്ഡിലേക്ക് കയറി കിടക്കാൻ തുടങ്ങിയതും…. വീടിന്റെ മുറ്റത്തൂടെ ആരോ ഓടുന്ന ശബ്ദം ഞാൻ കേട്ടു, എന്റെ മുറിയിലെ ലൈറ്റ് അണയാൻ കാത്തിരുന്നതുപോലെ..
കട്ടിൽ നിന്നും ചാടിയിങ്ങിയ ഞാൻ വേഗംതന്നെ ഹാളിലേക്ക് ഓടിചെന്നു, ലൈറ്റ് ഇടാതെതന്നെ ഡോർ പതിയെ തുറന്ന് സിറ്റൗട്ടിലേക്ക് ഇറങ്ങി, തൂണിന്റെ സൈഡിൽ മറഞ്ഞുനിന്നു.
ആരോ ഒരാൾ അനിയേട്ടന്റെ വീടിന്റെ മുറ്റത്തുനിന്നും വീടിന്റെ മുൻപിലെ ഇരുട്ട് നിറഞ്ഞ റോഡിലേക്ക് ഓടിമറയുന്നത് ശെരിക്കും ഞാൻ കണ്ടു.
ഇരുട്ടിൽ മുഖം വെക്തമായി കാണാൻ കഴിയാത്ത ആ വെക്തി ആരായിരിക്കും എന്ന് ചിന്തിച്ച് നിൽക്കുമ്പഴാണ്… ഇരുട്ടിലേക്ക് മറഞ്ഞ ആ രൂപം അതേ സ്പീഡിൽ തിരികെ വീണ്ടും അനിയേട്ടന്റെ വീടിന്റെ മുറ്റത്തേക്ക് വന്നത്, മുറ്റത്തുനിന്നും കുനിഞ്ഞ് എന്തൊ എടുത്ത ശേഷം ആ രൂപം വീണ്ടും തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും.