ജീവിതവും ജീവിത മാറ്റങ്ങളും 2 [മിക്കി]

Posted by

അങ്ങനെ ഓരോ തമാശയും പറഞ്ഞ് അനുമോളെ കളിയാക്കികൊണ്ട് അലമാരയിൽ നിന്നും ഒരു ടീഷർട്ട് എടുത്തിടുന്ന സമയത്താണ് ഇന്ന് ഉച്ചക്ക് നടന്ന സംഭവം എന്റെ ഓർമ്മയിലേക്ക് വന്നത്. പെട്ടന്ന് എനിക്കൊരു ഐഡിയ തോന്നി, അതൊന്ന് പരീക്ഷിച്ച് നോക്കാൻതന്നെ ഞാൻ തീരുമാനിച്ചു.

“എന്നാലും ഇത്രേം നാളിന് ശേഷം നിനക്ക് നിന്റെ അമ്മെ കണ്ടിട്ട് ഒരു സന്തോഷവും ഇല്ലല്ലൊ പെണ്ണെ” ടീഷർട്ട് തലവഴി കയറ്റി ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു.

“ആര് പറഞ്ഞു എനിക്ക് സന്തോഷം ഇല്ലെന്ന്” ചുണ്ട് കുറപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.

“എന്നിട്ട് ഞാൻ കണ്ടില്ലല്ലൊ..? സാധാരണ 5 വർഷം കഴിഞ്ഞ് ഗൾഫിൽ നിന്ന് വരുന്ന അമ്മയായാലും അച്ഛനായാലും എയർപോർട്ടിലേക്ക് വന്ന് ഇറങ്ങുമ്പോ ഏതൊരു മക്കളാണെങ്കിലും സ്നേഹംകൊണ്ട് ഓടിച്ചെന്ന് അവരെ കെട്ടിപിടിക്കും, നി അതുപോലെ നിന്റെ അമ്മെ കെട്ടിപിടിക്കുന്നതൊന്നും ഞാൻ കണ്ടില്ലല്ലൊ..? എന്നിട്ടിപ്പോ ഞങ്ങളെയൊക്കെ കാണിക്കാവേണ്ടി ചുമ്മ സ്നേഹമുള്ളപോലെ അഭിനയിക്കുവ..! കള്ളി..!” തമാശക്ക് കളിയാക്കുന്നതരത്തിൽ ഞാൻ പറഞ്ഞു.

“അയ്യട… അതിന് ഞാൻ എല്ലാ മാസവും അമ്മെ ക…!!!”🙄

അബദ്ധത്തിൽ ചാടിപിടിച്ച് പറയാൻ തുടങ്ങിയ കാര്യം പാതിയിൽ നിർത്തി ഒരു പതർച്ചയോടെ എന്റെ മുഖത്തേക്ക് നോക്കിയ അനുമോൾ ബെഡ്ഡിൽ നിന്നും ചാടി എഴുന്നേറ്റു.

“മാമൻ പെട്ടന്ന് വാ… അമ്മ എന്നെ തിരക്കുന്നുണ്ടാവും..!”
എന്ന് പറഞ്ഞുകൊണ്ട് അനുമോൾ വേഗംതന്നെ റൂമിന് പുറത്തേക്ക് പോയി.

“അപ്പൊ… എന്റെ സംശയം വെറുതെ ആയില്ല..! ഇവിടെ ആരും അറിയാതെ ചേച്ചി ഇടയ്ക്കിടയ്ക്ക് നാട്ടിലേക്ക് വരവുണ്ടായിരുന്നു..! എന്നാലും ആരായിരിക്കും ചേച്ചിയെ ഫോണിൽ വിളിച്ചത്..? അവിടെ ജോലി ചെയ്യുന്ന ആരെങ്കിലും ആയിരിക്കുവൊ ചേച്ചിടെ കൈക്കാരൻ..? കൊഴപ്പവില്ല ഞാൻ കണ്ടുപിടിച്ചോളാം” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ നേരെ അനിയേട്ടന്റെ വീട്ടിലേക്ക് നടന്നു
********
ഞാൻ അനിയേട്ടന്റെ വീട്ടിലെ ഹാളിലേക്ക് ചെന്നുകേറിയതും കൃപയേച്ചിയുടെ ഷാർജയിലെ വിശേഷങ്ങളും കേട്ടുകൊണ്ട് എല്ലാവരും ഹാളിൽതന്നെ ഇരിപ്പുണ്ട്, അനിയേട്ടനെ മാത്രം അവിടെ കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *