വാതിൽ തുറന്നതും കാർത്തിയെ കണ്ടതും മനു ഒന്ന് നിന്നുപിന്നീട് പുഞ്ചിരിയോടെ അവനെ വരവേറ്റു.
ഹാ കാർത്തി നീയോ.
നീയെപ്പോ വന്നേടാ.
ഞാനിതാ ഇപ്പൊ എത്തിയെ ഉള്ളൂ മനു എന്ന് പറഞ്ഞോണ്ട് കാർത്തി അല്ല ശില്പ എവിടെടാ
അവളിവിടെയുണ്ടെടാ
എന്താ വല്ലതും ഒപ്പിക്കാനുള്ള പരിപാടിയാണോ.
ഹേയ് ഞാൻ ഒന്ന് മയങ്ങി.
ശില്പ വന്നു ബിളിച്ചപ്പോഴാ ഉണർന്നെ.
അപ്പോയെക്കും ശില്പ ഡ്രെസ്സെല്ലാം അണിഞ്ഞു കൊണ്ട് അവർക്കിടയിലേക്ക് വന്നു..
കാർത്തി മനുവിന്റെയും ശിൽപയുടെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ടിരുന്നു.
നീയെന്താടാ ഇങ്ങിനെ നോക്കുന്നെ.
ഏയ് ഒന്നുമില്ലെടാ അമ്മ പറഞ്ഞു രണ്ടും കൂടെ കുറെ നേരമായി മുകളിലേക്കു പോയിട്ടേന്നു..
എന്താ ശിൽപേ പിറന്നാളായിട്ട് വല്ല പണിയും ഒപ്പിച്ചോ.
അതുകേട്ടതും ശില്പ നാണിച്ചു തല കുനിച്ചു..
ഹോഹോ അപ്പൊ അതായിരുന്നല്ലേ രണ്ടിന്റെയും പരിപാടി. വെറുതെയല്ല..
ഇവൻ ഇവിടുന്നു ഒഴിഞ്ഞു പോകാതെ..
അല്ല എന്താ രണ്ടുപേരുടെയും ഉദ്ദേശം. കല്യാണത്തിന് മുന്നേ രണ്ടും കൂടെ .
ശില്പ കാർത്തിയെ നോക്കി പുഞ്ചിരിച്ചോണ്ട് തയെക്ക് ഇറങ്ങി ഓടി.
അതെ സ്വന്തം കൂട്ടുകാരനോട് ചോദിച്ചു മനസ്സിലാക്കുന്നത നല്ലത് എന്ന്
ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറയുന്നത് കേട്ടു.
എടി എന്ന് പറഞ്ഞോണ്ട്
കാർത്തി ചിരിച്ചോണ്ട് നിന്നു കൂടെ മനുവും…
നീ വന്നിട്ട് കുറെ നേരമായോടാ.