ഒരു മിനുട്ട് എന്ന് പറഞ്ഞോണ്ട് മനു ആരോടോ സംസാരിച്ചു കൊണ്ടിരുന്നു..
എടാ അച്ഛൻ എന്ന് പറഞ്ഞോണ്ട് മനു കരയാൻ തുടങ്ങി..
എന്താ മനു എന്താ നീ കാര്യം പറ..
അച്ഛൻ രാവിലെ തന്നെ ഒരുങ്ങി പ്പോയെന്ന പറഞ്ഞെ.
ആര് ആരാ പറഞ്ഞെ മനു.
സതീശൻ ചേട്ടൻ അച്ഛന്റെ ഫ്രണ്ട് ഇല്ലേ അവര്.
ഹോ അപ്പൊ പിന്നെ അച്ഛൻ.
ഇങ്ങോട്ടും വന്നിട്ടില്ല പിന്നെ എങ്ങോട്ട് പോയി..
ആ അറിയില്ല എന്നാ ചേട്ടനും പറഞ്ഞെ..
നീ ചേട്ടനോട് വീട് വരെ ഒന്നു പോയി നോക്കാൻ പറഞ്ഞില്ലേ.
ഇല്ലെടാ ..
ഹ്മ്മ് എന്നാ വാ നമുക്കു പോയി വരാം.
എന്താ മക്കളെ എന്താ പ്രശ്നം വല്ലതും ഉണ്ടോ എന്ന് ചോദിച്ചോണ്ട് രേഖ അവർക്കിടയിലേക്ക് വന്നു.
ഇല്ലമേ ഒരു പ്രേശ്നവും ഇല്ലാ.
പിന്നെ നിന്റെയും മനുവിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ.
ഒന്നുമില്ല അമ്മേ ഞങ്ങളിപ്പോ വരാം അമ്മേ എന്ന് പറഞ്ഞോണ്ട് മനുവും കാർത്തിയും വണ്ടിയെടുത്തു പുറപ്പെട്ടു..
വീട്ടിലെത്തിയതും വീടെല്ലാം പൂട്ടിയിട്ടുണ്ട്..
പിന്നെ ഈ അച്ഛനിതെങ്ങോട്ട് പോയി കാർത്തി എന്ന് ചോദിച്ചോണ്ട് മനു കാർത്തിയെ നോക്കി..
ഇവിടെ എവിടെയെങ്കിലും ഉണ്ടാകും മനു നീ വിഷമിക്കാതെ.
അല്ല ഇന്ന് വരാം മോനെ എന്ന് എന്നോട് പറഞ്ഞതാ കാർത്തി.
അച്ഛന് വയ്യാത്തത് ആണ് അതാ എനിക്ക്.
ഹേയ് മനു വേണ്ടാത്തതൊന്നും ചിന്തിക്കാതെ..
അച്ഛനിവിടെ അടുത്തെവിടെ യെങ്കിലും കാണും.
നീ ശിൽപക്ക് ഒന്ന് വിളിച്ചേ ഇനി നമ്മളിങ്ങോട്ട് പോന്നു നേരത് അച്ചനെങ്ങാനും അവിടെ എത്തിയിട്ടുണ്ടെങ്കിലോ..