ഇനി എനിക്ക് സന്തോഷത്തോടെ പോകാമല്ലോ..
ഒരേ ഒരു ദുഃഖം മാത്രമേ ഉള്ളിൽ ഉള്ളൂ ചന്ദ്രാ.
ശില്പ മോളെ വീട്ടിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നതും എന്റെ മനുവിന്റെ പിള്ളേരെ കാണാൻ കഴിയില്ലല്ലോ എന്നുള്ള വിഷമം മത്രെ ഉള്ളൂ ചന്ദ്രാ..
അതിനിപ്പോ ഒന്നും സംഭവിച്ചില്ലല്ലോ . വെറുതെ വേണ്ടാത്ത ഓരോന്ന് ആലോചിക്കേണ്ട.
അരവിന്ദേട്ടന്ന് ഒന്നും സംഭവിക്കില്ല മനുവിന്റെ കല്യാണവും കൂടി അരവിന്ദേട്ടന്റെ പേര കുട്ടികളുടെ കല്യാണവും കൂടാം പോരെ.
ഹ്മ്മ് ആഗ്രഹികാമെന്നല്ലാതെ.
ഞാൻ പറഞ്ഞത് നടന്നില്ലേൽ നോക്കിക്കോ.
ഒരു ചിരി മാത്രം ആയിരുന്നു ആ മുഖത്.
എനിക്കറിയാടോ അതൊന്നും നടക്കില്ലെന്നു അതുകൊണ്ടു കൂടിയ മനുവിന്റെ അമ്മ വന്നതും മനുവിനെ ആ കയ്യിൽ ഏല്പിച്ചേ..
ഞാനില്ലേലും അവൻ തനിച്ചായി പോകരുതെല്ലോ എന്ന് പറഞ്ഞോണ്ട് കരയാൻ തുടങ്ങി..
അവളെ വെറുക്കാൻ കഴിയുന്നില്ലെടോ എനിക്ക്.
ഈ യാത്രയിൽ എങ്ങാനും ഞാൻ പോകുകയാണെൽ അവളോട് പറഞ്ഞേക്കണം ചന്ദ്രാ..
എന്ത് പറയാനാ ചേട്ടൻ തന്നെ പറഞ്ഞോ.
അവളോട് യാതൊരു വെറുപ്പുമില്ലെന്നും സ്നേഹിച്ചിട്ടേ ഉള്ളുവെന്നും അവളോടുള്ള ഇഷ്ടം കൊണ്ടാ ഈ അരവിന്ദൻ വേറെ പെണ്ണ് പോലും കെട്ടതിരുന്നേ എന്നുടെ പറഞ്ഞേക്കണെടോ..
അതു പറഞ്ഞു കഴിഞ്ഞതും പിന്നെ ആളൊന്നും മിണ്ടാതെയായി മോനെ..
ഞാനെത്ര വിളിചിട്ടും ഒന്നും പറയാതെ..