അച്ഛൻ ഒന്ന് റെഡിയാകട്ടെ..
എന്നിട്ട് എനിക്കും ഉണ്ട് കുറെ ചോദിക്കാൻ..
ഒന്നുമില്ലേലും ഞാനും കുറെ അച്ഛന്റെ സ്നേഹവും വാത്സല്യവും അനുഭവിച്ചിട്ടുള്ളതല്ലേ മനു..
ശിൽപേ നീ ഇവനെ അങ്ങോട്ട് കൊണ്ട് പോയി ഫുഡ് കൊടുത്തേ.
ഇന്ന് ഒന്നും കഴിച്ചിട്ടില്ല.
വേണ്ട കാർത്തി അച്ഛനെ കാണാതെ ഒന്ന് സംസാരിക്കാതെ എനിക്ക് തോന്നുന്നില്ലെടാ..
ദേ മനു അച്ഛൻ കുറച്ചു കയിഞ്ഞാ കണ്ണു തുറക്കും അപ്പൊ ഈ കരഞ്ഞ മുഖം കണ്ടാൽ അച്ഛന് കൂടുതൽ വിഷമം വരത്തെ ഉള്ളൂ..
നീ ചെന്നു വല്ലതും കഴിക്ക് ഞാൻ കൊണ്ട് വന്നിട്ടുണ്ട്.
പ്രിയേ നീ അതൊന്നു ഇവർക്ക് എടുത്തു കൊടുത്തേ എന്ന് പ്രിയയോട് പറഞ്ഞോണ്ട് വാടാ വന്നു വല്ലതും കഴിച്ചിട്ട് വരാം.
കാർത്തിയുടെയും ശിൽപയുടെയും നിർബന്ധത്തിന്നു വഴങ്ങി മനു ഫുഡ് കഴിചെണീറ്റു..
രേഖയെയും ശില്പയും പാർവതിയും നിർബന്ധിച്ചു കഴിപ്പിച്ചു..
ആരാ മനു.
എന്തെ.
പേഷ്യന്റ് കണ്ണു തുറന്നു. മനുവിനെ ചോദിക്കുന്നുണ്ട്.
അപ്പോഴാണ് അവരുടെ എല്ലാവരുടെയും മുഖത്തു സന്തോഷം വന്നത്.
മനു നീ ചെല്ല് എന്ന് പറഞ്ഞോണ്ട് കാർത്തി അവനെ ഉള്ളിലേക്ക് തള്ളി.
മനു വിനെ കണ്ടതും അരവിന്ദൻ മനുവിനെ തന്നെ നോക്കി കൊണ്ട് കിടന്നു.
അച്ഛാ അച്ഛാ എന്നുള്ള മനുവിന്റെ വിളി കേട്ടതും അരവിന്ദൻ മനുവിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു..
കൈ പിടിക്കാനായി ശ്രമിച്ച അരവിന്ദാനെ.