രേഖ കയറി ചെന്നതും അരവിന്ദന്റെ കാൽപാദത്തിൽ തൊട്ടു കരയാൻ തുടങ്ങി..
അവളുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർ കാലിൽ തട്ടിയതും അരവിന്ദൻ തല തിരിച്ചു നോക്കി.
ഏട്ടാ മാപ്പ്.. എന്നവളുടെ വായിൽ നിന്നും വീണതും.
രേഖേ ഞാനതെല്ലാം മറന്നതാടോ..
എന്നോട് പൊറുക്കണേ അരവിന്ദേട്ട എന്ന് പറഞ്ഞു കരയാൻ തുടങ്ങിയ അവളെ.
രേഖേ എങ്ങിനെയുണ്ടെടി മനുവിന്റെ പെണ്ണ്..
ഹ്മ്മ് അവൾ നല്ല കുട്ടിയാ ഏട്ടാ.
ഹ്മ്മ് അവനു ചേരുമോ രേഖേ.
അരവിന്ദേട്ടന്റെ തീരുമാനം എന്നെങ്കിലും തെറ്റിയിട്ടുണ്ടോ എന്റെ കാര്യത്തിൽ ഒഴികെ..
എന്നാ ഞാൻ ഇവിടെ നിന്നും എണീറ്റാൽ ഉടനെ കല്യാണം നടത്തണം കേട്ടോ..
ഹ്മ്മ് വേണം.
അപ്പോയെക്കും നഴ്സ് വന്നു രേഖയെ കൂട്ടികൊണ്ട് പോയി.
രേഖ തിരിച്ചു വന്നതും മുഖത്തെ സന്തോഷം കണ്ടു ശില്പ രേഖയെ .
അച്ഛനെ കണ്ടപ്പോ അമ്മയുടെ മുഖം എല്ലാം മാറിയല്ലോ മനു.
പെണ്ണെ വേണ്ട കേട്ടോ.
അല്ല എന്താണാവോ രണ്ടു പെരും കൂടെ പറഞ്ഞോണ്ടിരുന്നത്.
അതോ അത് നിന്റെയും മനുവിന്റെയും കല്യാണ കാര്യം തന്നെ..
എന്ന് പറഞ്ഞോണ്ട് രേഖ അവളുടെ ചെവിയിൽ പിടിച്ചു.
ഹാ അമ്മേ വേണ്ടാ..
നിന്റെ നാക്കു കുറച്ചു കുറക്കാൻ പറഞ്ഞു..
അച്ഛനെങ്ങിനെ പറഞ്ഞോ. എന്നാ ചോദിക്കണമല്ലോ വരട്ടെ വീട്ടിലോട്ടു വരട്ടെ..
എന്ന് പറഞ്ഞോണ്ട് ശില്പ രേഖയുടെ കവിളിൽ ഉമ്മ കൊടുത്തു..