ഞാൻ : നിന്റെൽ ഇതു മാത്രേ ഉള്ളോ….?
വർഷ : ഏഹ്ഹ്ഹ്..?
ഞാൻ : ഇതൊന്നും എനിക്ക് എഫക്ട് ചെയ്യുന്നില്ല..!
ശ്രുതി അവരെ നോക്കി ചിരിച്ചു..
വർഷ : അപ്പോൾ നിങ്ങൾ…..!!! വലിക്കും അല്ലേ!!!
ഞാൻ ഒരു ഡയലോഗ് അങ്ങ് കാച്ചി..
ഞാൻ : വർഷേ, ഞാൻ നീ ഇതു കാണുമുമ്പ്, തുടങ്ങിയതാ.. നീ ഓർക്കുന്നതിലും അപ്പുറമാണ് ഞങ്ങൾ.. ഇതിൽ ശ്രുതി മാത്രേ പവർ ഉള്ളു എന്ന് നീ വിചാരിച്ചു എങ്കിൽ നിനക്ക് തെറ്റി..!
വർഷയുടെ കിളി എല്ലാം പോയി എന്നെ നോക്കി..
ഞാൻ സിഗരറ്റ് ഒന്നൂടി വലിച്ചു പഫ് എടുക്കുന്ന കണ്ട്, അവർ മൂന്നും മനസ്സിലാക്കി, ആതിര വേറെ ഒരു ലെവൽ ആണെന്ന്…!
ഞാൻ : നിനക്ക് ഇനിം മുട്ടാണോ…? വർഷേ..
വർഷ : അത്..!! എനിക്കറിയില്ലയിരുന്നു….!
ഞാൻ : പിന്നെ ഞങ്ങൾക്ക് വലിക്കാൻ വല്ല സ്റ്റഫ് ഉണ്ടോ നിന്റെ അടുത്ത്….?
വർഷ ഒന്ന് വിറച്ചു…! ജീനയും ഗോപികയും പകച്ചു പോയി…
ശ്രുതി : ചോദിച്ചത് കേട്ടിലെടി..??
വർഷ : അത് ഞങ്ങൾ അതൊന്നും അടിക്കാറില്ല…!
ഞാൻ : പിന്നെ എന്തുവാടി… ഗാങ് കൂടി നടക്കുന്നെ നിങ്ങൾ..?? ഏഹ്ഹ്ഹ്…?
വർഷ : സോറി ഞങ്ങൾ അറിയാതെ…!
ഞാൻ പെട്ടന്ന് വർഷയുടെ അടുത്ത ചെന്ന് അവളെ ഭിത്തിയിൽ ചേർത്ത് നിർത്തി..
ഞാൻ : നിന്നെ എനിക്ക് ഇഷ്ടമായി.. ഞങ്ങളുടെ കൂടെ കൂടുന്നോ…? പിന്നെ ശ്രുതിയുടെ അപ്പന് ബാർ ആണെന്ന് അറിയാമല്ലോ നിനക്ക്..?
ശ്രുതി : ഇനി നിങ്ങൾ ഞങ്ങളുടെ കൂടെ അടിക്കും.. കേട്ടോടി ..?
വർഷ : ഞങ്ങൾ അറിയാത്ത ഓരോന്ന്…
ഞാൻ ഗോപികയുടെ നേരെ തിരിഞ്ഞു…