ഞാൻ : എടി പട്ടികളെ, വാ നമ്മുക്ക് ഫുഡ് അടിക്കാൻ പോവാം..!
വർഷ : അതെ, വേഗം വാ.. അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുമിച്ചു ഇറങ്ങി.
ഞാനും വർഷയും മുമ്പിൽ നടന്നു..
പെട്ടന്നാണ് ഞങ്ങളെ എല്ലാവരും ശ്രദ്ധിക്കുന്നത് ഞാൻ കണ്ടത്..
അതെ കോളേജ് ഹോസ്റ്റലിൽന്റെ ഗാങ് ഞങ്ങൾ ആയി.. ഞങ്ങൾ വരുന്നത് കണ്ട് ചേച്ചിമാർ വരെ മാറി നിന്ന് പോയി ഒരു നിമിഷം…
ശ്രുതിയും വർഷയും, നടന്നു പോണേ കണ്ടാൽ തന്നെ ഒന്ന് എല്ലാവരും പേടിക്കും..
അവിടെ മൊത്തം രുമർ ഉണ്ടായി ” കീരിയും പാമ്പും, ദേ അടേം ചക്കരേം ആയെന്ന് “. അത് കാട്ടു തീ പോലെ പടർന്നു..
ഞങ്ങൾ വരുന്നത് കണ്ട് മെസ്സിൽ ആകെ ഒരു പ്രഷർ പോലെ അവിടെ ഉള്ളവർക്ക് തോന്നി…
ചേച്ചിമാർ : എടി അതു നോക്കിയേ ശ്രുതിയും, വർഷയും.. എന്റമ്മോളെ ഇവർ പട്ടാളം വരുന്നപോലെ ആണ് ട്ടോ
ഇതൊന്നും മൈൻഡ് ആകാതെ ഞങ്ങൾ ചിരിച്ചും കളിച്ചും ഇരുന്നു… ഫുഡ് കഴിച്ചു..
ഞങ്ങൾ മെസ്സിൽ നിന്ന് പോണ കണ്ടപ്പോൾ, അവിടത്തെ സീനിയർ ചേച്ചിമാർ
സീനിയർ ചേച്ചിമാർ : ഇവർ ഫസ്റ്റ് ഇയർ ആയല്ലേ ഉള്ളു, എന്ത് ഗുണ്ടകൾ ആടി.. ചെന്ന് പൊട്ടിക്കാൻ തോന്നും…
വേറെ ചേച്ചി : ചെല്ല്, ആ വർഷയും, ജീനയും, ശ്രുതിയും നമ്മളെ പെട്ടിയിൽ ആകും..
ഞാൻ നോക്കുമ്പോൾ വർഷ ശ്രുതിയെ കെട്ടിപിടിച്ചു നടക്കുന്നു.. അവർ ഫിറ്റ്നസ് നെ പറ്റി സംസാരിക്കുന്നു..
വർഷ : അലീന, നീ ഇവരുടെ കൂടെ കിടന്നോ.. 🤭
ഞാൻ : അലീന മിക്കവാറും ജീനയുടെയും, ഗോപികയുടെയും കട്ട ഫ്രണ്ട് ആവും🤭🤭🤭.
അലീന : അതിന് ഞങ്ങൾ ആൾറെഡി കട്ട ഫ്രണ്ട്‌സ് ആണ് 🤭🤭.